Image

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത്‌ ഭരിക്കുന്നവരുടെ ബാധ്യത: ഉമ്മന്‍ ചാണ്ടി

Published on 13 May, 2017
കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത്‌ ഭരിക്കുന്നവരുടെ ബാധ്യത: ഉമ്മന്‍ ചാണ്ടി

മലപ്പുറം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിച്ച ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ ബാധ്യതയാണെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം ഉറപ്പാക്കേണ്ട മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഉത്തരവാദിത്വം മറന്നാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. സമാധാനം പുനസ്ഥാപിക്കുമെന്ന്‌ അവര്‍ പറഞ്ഞാലും അനിഷ്‌ഠ സംഭവങ്ങള്‍ തുടരുകയാണ്‌. ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അക്രമ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക