Image

ആമിയ വിക്ടോറിയ ക്യാന്പ്

Published on 14 May, 2017
ആമിയ വിക്ടോറിയ ക്യാന്പ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍ വിക്ടോറിയ ക്യാന്പ് സംഘടിപ്പിച്ചു.  badah Rituals and Beyond എന്ന വിഷയത്തില്‍ മെല്‍ബണിലെ ബേണ്‍സ്‌ഡെയ്‌ലില്‍ ഏപ്രില്‍ 14 മുതല്‍ 17 വരെയായിരുന്നു ക്യാന്പ്. 

ഷിയാഫര്‍ ബഷീറിന്റെ ഉദ്ഘാടന പ്രഭാഷണത്തോടെ ആരംഭിച്ച ക്യാന്പില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച വര്‍ക്ഷോപ്പുകള്‍ക്ക് അമീര്‍ ഹസന്‍ സാഹിബ് നേതൃത്വം നല്‍കി. വെസ്റ്റ് ഗേറ്റ് മെഡിക്കല്‍ സെന്ററിലെ ഫിസിയോതെറാപ്പിസ്റ്റായ ഫസല്‍ റഹ്മാന്‍ ഫിസിയോതെറാപ്പിയെക്കുറിച്ചും ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിലെ നിയമ ബിരുദാനന്തര വിദ്യാര്‍ഥിയായ അഫ്‌സല്‍ ഖാദിര്‍ ഓസ്‌ട്രേലിയന്‍ നിയമത്തെക്കുറിച്ചും ക്ലാസെടുത്തു. ഡോ. ഷെരീഫ് കല്ലടയ്ക്കലും കബീര്‍ പുതുക്കുടിയും ഉദ്‌ബോധന പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്നു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധയിനം മത്സരങ്ങളും വിനോദങ്ങളും പഠന ക്ലാസുകളും അമീന്‍ അഹമ്മദിന്റെ മാജിക് ഷോയും അരങ്ങേറി. രണ്ടു ദിവസത്തെ പരിപാടികള്‍ ഷിയാഫര്‍ ബഷീറും റസിന്‍ റഫീഖും നിയന്ത്രിച്ചു. 

സ്ത്രീകളുടെ കായിക വിനോദങ്ങള്‍ക്ക് ഖദീജ ഖാതിം, ലിബിത അജീഷ്, ഫാത്തിമ ജലീല്‍ എന്നിവരും കുട്ടികളുടെ പരിപാടികള്‍ക്ക് രേഷ്മ രൂപേഷും നേതൃത്വം നല്‍കി. ആമിയ വിക്ടോറിയ പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ ക്യാന്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റഫീഖ് മുഹമ്മദ് പട്ടാന്പി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക