Image

യുക്മ നഴ്‌സസ് ഫോറം ഭാരവാഹികള്‍

Published on 14 May, 2017
യുക്മ നഴ്‌സസ് ഫോറം ഭാരവാഹികള്‍

  ലണ്ടന്‍: യുക്മയുടെ നഴ്‌സസ് വിഭാഗമായ യുക്മ നഴ്‌സസ് ഫോറത്തിന്റെ (യുഎന്‍എഫ്) 201718 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ബിന്നി മനോജ് (പ്രസിഡന്റ്), മനു സഖറിയ, തോമസ് ജോണ്‍ (വൈസ് പ്രസിഡന്റുമാര്‍), അലക്‌സ് ലൂക്കോസ് (സെക്രട്ടറി), ജോജി സെബാസ്റ്റ്യന്‍, ബിന്‍സു പോള്‍സണ്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ദേവലാല്‍ സഹദേവന്‍ (ട്രഷറര്‍) എന്നിവരേയും ഏബ്രഹാം ജോസ് (ഉപദേഷ്ടാവ്), തന്പി ജോസ് (ലീഗല്‍ സെല്‍ ചെയര്‍പേഴ്‌സണ്‍), റീജണില്‍ കോഓര്‍ഡിനേറ്റര്‍മാരായി ലവ്‌ലിമാത്യു, ജിന്േ!റാ ജോസഫ്, ബിജു മൈക്കിള്‍, ബിനോയ് ജോണ്‍,

റിനോള്‍ഡ് മാനുവല്‍, മനോജ് ജോസഫ്, റീന മാത്യു എന്നിവരേയും തെരഞ്ഞെടുത്തു. യുഎന്‍എഫിന്റെ ട്രെയിനിംഗ് ഇന്‍ ചാര്‍ജ് ആയി തിരഞ്ഞെടുക്കപ്പെട്ടത് കിടങ്ങൂര്‍ സ്വദേശിനിയും നോര്‍ത്ത് മിഡ്സ്ലാന്റിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫുമായ സുനിത സുനില്‍ രാജന്‍ ആണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക