Image

നഴ്‌സസ് ദിനം ആഘോഷിച്ചു

Published on 14 May, 2017
നഴ്‌സസ് ദിനം ആഘോഷിച്ചു

      ഫര്‍വാനിയ: ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈത്ത് (ഇന്‍ഫോക്) നഴ്‌സസ് ദിനം ആഘോഷിച്ചു. ചടങ്ങുകള്‍ ഫര്‍വാനിയ ഗവര്‍ണര്‍ ഓഫീസ് കണ്‍സള്‍ട്ടന്റും ആക്ടിംഗ് മാനേജരുമായ ജനറല്‍ അലി ഹംദാന്‍ അല്‍ ദൈഹാനി ഉദ്ഘാടനം ചെയ്തു. 

നൈറ്റിംഗേലിന്റെ ഓര്‍മയ്ക്കായി മെഴുകുതിരി കത്തിച്ചു പ്രതിജ്ഞ പുതുക്കി. തുടര്‍ന്നു സുവനീര്‍ പ്രകാശനം, കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. 

ഇന്‍ഫോക് പ്രസിഡന്റ് കെ.കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി (ലേബര്‍) സിബി യുഎസ്, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. അഭയ് പട്വാനി, ജഹ്‌റ ആശുപത്രി അസിസ്റ്റന്റ് നഴ്‌സിംഗ് ഡയറക്ടര്‍ ഷേര്‍ളി പി.അലക്‌സ്, ഹെഡ് നഴ്‌സ് ലിസിയമ്മ ജോണ്‍, ഇന്‍ഫോക് സെക്രട്ടറി ബിബിന്‍ ജോര്‍ജ്, ട്രഷറര്‍ ആന്േ!റാ കെ.വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക