Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി കൊച്ചി രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു

Published on 14 May, 2017
എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി കൊച്ചി രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു

  അബുദബി: വേനല്‍ക്കാലാവധിയിലെ കേരളത്തിലേക്കുള്ള യാത്രാക്ലേശത്തിനു അയവു വരുത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബി കൊച്ചി സെക്ടറില്‍ രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു.

ജൂണ്‍ 15 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക.വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 04:55 ന് അബുദാബിയില്‍ നിന്നും തിരിക്കുന്ന വിമാനം രാവിലെ 10:30നു കൊച്ചിയില്‍ എത്തിച്ചേരും. നിലവിലുള്ള സര്‍വ്വിസ് വൈകിട്ടു 08:50ന് അബുദാബിയില്‍ നിന്നും തിരിച്ച് വെളുപ്പിനു 03:55 നാണ് കൊച്ചിയില്‍ എത്തിച്ചേരുക. 

കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 0125നു തിരിക്കുന്ന വിമാനം 03:55 നാണ് അബുദാബിയില്‍ എത്തിച്ചേരുക . നിലവിലുള്ള സര്‍വ്വിസ് വൈകിട്ടു 05:20 നു തിരിച്ച് രാത്രി 07:50 നു അബുദാബിയില്‍ എത്തിച്ചേരും . കൊച്ചി വിമാനത്താവളത്തിലെ അത്യാധുനിക ടെര്‍മിനലായ ടി 3 യില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്ര തിരിക്കുന്നത് .

ഗള്‍ഫിലെ മറ്റു ബജറ്റ് എയര്‍ലൈനുകളുമായ് കോഡ് ഷെയര്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതിനു എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ശ്രമമാരംഭിച്ചു കഴിഞ്ഞു . ഇത് അന്തരാഷ്ട്രയാത്രികര്‍ക്കു ഏറെ പ്രയോജനമാകും .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക