Image

നജിം അര്‍ഷാദിന്റെ പ്രണയാര്‍ദ്ര സ്വരത്തില്‍ `മധുമൊഴി` മ്യൂസിക്‌ വീഡിയോ പുറത്തിറങ്ങി

Published on 15 May, 2017
നജിം അര്‍ഷാദിന്റെ പ്രണയാര്‍ദ്ര സ്വരത്തില്‍ `മധുമൊഴി` മ്യൂസിക്‌ വീഡിയോ പുറത്തിറങ്ങി

കൊച്ചി: മലയാള സംഗീത ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247, `മധുമൊഴി` എന്ന റൊമാന്റിക്‌ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു.

 നജിം അര്‍ഷാദ്‌ ആലപിച്ച ഈ മനോഹര ഗാനത്തിന്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ അപ്പു ജോണും ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌ ജോ പോളുമാണ്‌.

തികച്ചും വ്യത്യസ്‌ത സംസ്‌കാരങ്ങളില്‍ നിന്നുള്ളവരുടെ പ്രണയമാണ്‌ `മധുമൊഴി` മ്യൂസിക്‌ വീഡിയോയുടെ പ്രമേയം.

 കേരള തീരദേശ നിവാസിയായ യുവാവും, ടിബറ്റന്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ്‌ ഇതിനാധാരം. പ്രണവ്‌ ദേവും ടിബറ്റന്‍ കലാകാരി ടെന്‍സിന്‍ നൈയിമയുമാണ്‌ ഇതില്‍ അഭിനയിച്ചിരിക്കുന്നത്‌.


ബൈലകുപ്പെ, ധരമശാല, ഡല്‍ഹൌസി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരിച്ചിട്ടുള്ള ഈ മ്യൂസിക്‌ വീഡിയോയുടെ ദൃശ്യാവിഷ്‌കാരവും സംവിധാനവും ചെയ്‌തിരിക്കുന്നത്‌ അരുണ്‍ ബോസാണ്‌.

 ഛായാഗ്രഹണം നിമിഷ്‌ രവിയും ചിത്രസംയോജനം നിഖില്‍ വേണുവും നിര്‍വഹിച്ചിരിക്കുന്നു. ഠീില െ& ആലമെേ (ടോണ്‍സ്‌ & ബീറ്റ്‌സ്‌)ന്റെ കൂടെ SAMISA Productions, USA (SAMISA പ്രൊഡക്ഷന്‍സ്‌, ഡടഅ)യുടെ ബാനറില്‍ ടോണി സ്റ്റീഫന്‍, ജെറിന്‍ പാലത്തിങ്കല്‍, ലിന്റോ ദേവസ്സി എന്നിവര്‍ ചേര്‍ന്നാണ്‌ ഈ മ്യൂസിക്‌ വീഡിയോ നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.

`മധുമൊഴി` ഒഫീഷ്യല്‍ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=a6z9xxLXlW4


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൗണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247)നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക