Image

ബാഹുബലിയിലെ വേഷം വേണ്ടെന്ന്‌ വച്ച താരങ്ങളില്‍ മോഹന്‍ലാലും!

Published on 15 May, 2017
ബാഹുബലിയിലെ വേഷം വേണ്ടെന്ന്‌ വച്ച താരങ്ങളില്‍ മോഹന്‍ലാലും!

ഇന്ത്യന്‍ സിനിമയില്‍ ചരിത്ര നേട്ടവുമായ്‌ മുന്നേറുന്ന  
ബാഹുബലിയിലെ വേഷം വേണ്ടെന്ന്‌ വച്ച താരങ്ങളില്‍ മോഹന്‍ലാലും!  ചിത്രത്തില്‍ കട്ടപ്പ എന്ന
നായക പ്രാധാന്യമുള്ള വേഷമാണ്‌ താരം വേണ്ടെന്ന്‌ വച്ചിരുന്നത്‌. 
റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ടത്‌ തെലുങ്ക്‌ മാധ്യമങ്ങളാണ്‌. 

സത്യരാജ്‌ അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത്‌ മോഹന്‍ലാലിനെയായിരുന്നുവെന്നാണ്‌ മാധ്യമങ്ങള്‍ പറയുന്നത്‌. എന്നാല്‍ ചിത്രത്തിനായ്‌ മൂന്നുവര്‍ഷം മാറ്റിവെക്കാന്‍ ഡേറ്റ്‌ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ്‌ കട്ടപ്പയാകാന്‍ മോഹന്‍ലാല്‍ തയാറാകാതെയിരു
ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ചിത്രത്തില്‍ നായികയായ അനുഷ്‌ക ഷെട്ടിയ്‌ക്കു പകരം സംവിധായകന്‍ രാജമൗലി ആദ്യം സമീപിച്ചത്‌ നയന്‍താരയെ ആയിരുന്നു. 

എന്നാല്‍ തമിഴില്‍ ആ സമയത്തു നിരവധി അവസരങ്ങളുണ്ടായിരുന്നതിനാല്‍ നയന്‍താര ഒഴിഞ്ഞു മാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക