Image

ബാഹുബലി 2 ; പതിനാറ് ദിവസം കൊണ്ട് 1330 കോടി രൂപ

Published on 15 May, 2017
ബാഹുബലി 2 ; പതിനാറ് ദിവസം കൊണ്ട് 1330 കോടി രൂപ


ഇന്ത്യന്‍ സിനിമയില്‍ ചരിത്രംകുറിച്ച ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ട് ലോക സിനിമയെയും ഞെട്ടിക്കുന്നു. പതിനാറ് ദിവസം കൊണ്ട് 1330 കോടി രൂപയാണ് ഇന്ത്യയില്‍നിന്നും വിദേശത്ത് നിന്നും ബാഹുബലി നേടിയ കളക്ഷന്‍.

240 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഒരു ഇന്ത്യന്‍ സിനിമ ആദ്യമായാണ് ഇത്രയും വലിയ കളക്ഷന്‍ റെക്കോഡിലേക്കെത്തുന്നത്. ഇന്ത്യയില്‍നിന്ന് 1090 കോടിയും വിദേശരാജ്യങ്ങളിലെ പ്രദര്‍ശനത്തിലൂടെ 240 കോടി രൂപയുമാണ് ബാഹുബലി നേടിയിരിക്കുന്നത്.

15 ദിവസം കൊണ്ട് 390.25 കോടിരൂപയാണ് ബാഹുബലി രണ്ടിന്റെ ഹിന്ദി പതിപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെ ഹിന്ദി പതിപ്പ് നേടിയത് 400.25 കോടി രൂപയാണ്.

ഇക്കാലയളവില്‍ നോര്‍ത്ത് അമേരിക്കയിലെ കളക്ഷന്‍ 111.81 കോടി രൂപയും. ഇങ്ങനെ പോയാല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ലോക സിനിമായായി ബാഹുബലി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക