Image

സിറിയന്‍ ക്‌നാനായ വാര്‍ഷികസംഗമം 2017 മെയ് 19,20, 21, തീയതികളില്‍

Published on 15 May, 2017
 സിറിയന്‍ ക്‌നാനായ വാര്‍ഷികസംഗമം 2017 മെയ് 19,20, 21, തീയതികളില്‍
മസ്‌കറ്റ്     ക്‌നാനായ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 1672ാമത് സിറിയന്‍ ക്‌നാനായ വാര്‍ഷികസംഗമം 2017 മെയ് 19,20, 21, തീയതികളിലായ്  റാന്നി   സെന്റ്: തോമസ്   ക്‌നാനായ പള്ളിയില്‍വച്ച് നടത്തും.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ക്‌നാനയകുടുബമേളയില്‍ വിവിധങ്ങളായ മത്സരങ്ങള്‍, സമ്മേളനങ്ങള്‍, കലാപരിപാടികള്‍, സെമിനാറുകള്‍, പ്രതിഭാസംഗമം, എന്നിവ നടക്കുന്നതാണ്.

 കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കള്‍, മതമേലദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു.

സ്വദേശത്തും വിദേശത്തുമുള്ള ക്‌നാനായ സുറിയാനി സഭാഗംങ്ങള്‍ പങ്കെടുക്കുന്ന സിറിയന്‍ ക്‌നാനായ  വാര്‍ഷികസംഗമാണ് റാന്നിയില്‍ നടക്കുന്നത്.

വാര്‍ത്ത അയച്ചത്   ബിജു , വെണ്ണികുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക