Image

അഡ്വ. കെ വൈ. സുധീന്ദ്രന് പനോരമ ഊഷ്മളമായ യാത്രയയപ്പു നല്‍കി

Published on 15 May, 2017
അഡ്വ. കെ വൈ. സുധീന്ദ്രന് പനോരമ ഊഷ്മളമായ യാത്രയയപ്പു നല്‍കി
ദമ്മാം : പ്രവാസ ജീവിതത്തിനു അര്‍ദ്ധവിരാമമിട്ടുകൊണ്ടു നാട്ടിലേക്ക് മടങ്ങിയ പ്രമുഖ വാഗ്മിയും പ്രവാസി കൂട്ടായ്മകളിലെ നിറ സാന്നിധ്യവുമായിരുന്ന അഡ്വ. കെ.വൈ. സുധീന്ദ്രന് പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ ഊഷ്മളമായ യാത്രയയപ്പു നല്‍കി. 

പനോരമയുമായി എന്നും സ്‌നേഹബന്ധം കാത്തു സൂക്ഷിച്ച സുധീന്ദ്രന്‍ പനോരമ വേദികളില്‍ എന്നും സജീവ സാന്നിദ്ധ്യമായിരുന്നുവെന്ന് ചെയര്‍മാന്‍ ചെറിയാന്‍ തോമസ് പറഞ്ഞു. തന്റെ സ്വതസിദ്ധമായ സംവേദന ശൈലി കാത്തുസൂക്ഷിച്ച അദ്ദേഹം തന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പനോരമയ്ക്കു നല്‍കിയിട്ടുള്ളതായി പ്രസിഡന്റ് സി. എം. സുലൈമാന്‍ പറഞ്ഞു. പനോരമയുടെ നിയമോപദേഷ്ടാവ് കൂടിയായിരുന്ന അഡ്വ. കെ. വൈ. സുധീന്ദ്രനുള്ള ഉപഹാരം വൈസ് പ്രസിഡണ്ട് രാജു ജോര്‍ജ് കൈമാറി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക