Image

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Published on 15 May, 2017
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
    കുവൈറ്റ് : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (ഗഛഉജഅഗ) രണ്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും 201718 നടപ്പുവര്‍ഷത്തെ 30 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയും വാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും അവതരിപ്പിച്ച് പാസ്സാക്കുകയും ചെയ്തു. മെയ് 13ന് അബ്ബാസിയ തൃശൂര്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് ഈ നടപ്പ് വര്‍ഷത്തെ ആദ്യ എക്‌സിക്യൂട്ടീവ് കമ്മറ്റി കൂടി താഴെപ്പറയുന്ന ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 

പ്രസിഡന്റ് ശ്രീ അനൂപ് സോമന്‍, ജനറല്‍ സെക്രട്ടറി ശ്രീ. ജിജോ ജേക്കബ് കുര്യന്‍, ട്രഷറര്‍ ജസ്റ്റിന്‍ ജെയിംസ്, രക്ഷാധികാരി സിബി മാളിയേക്കല്‍, വൈസ് പ്രസിഡന്റ് സി എസ് ബത്താര്‍, ജോയിന്റ് സെക്രട്ടറി ആര്‍ ജി ശ്രീകുമാര്‍, ശ്രീ ഡിപിന്‍ പ്രസാദ് ,ജോയിന്റ് ട്രഷറര്‍ വിപിന്‍ നായര്‍, വെല്‍ ഫെയര്‍ കോര്‍ഡിനേറ്റര്‍ അനീഷ് നായര്‍, ജോയിന്റ് വെല്‍ ഫെയര്‍ കോര്‍ഡിനേറ്റര്‍ ഭൂപേഷ് ഏരിയാ കോര്‍ഡിനേറ്റര്‍മാരായി രതീഷ് കുംബളത് (അബ്ബാസിയ ), വിജൊ കെ വി (മംഗഫ്/ഫഹാഹീല്‍), ്രഡോജി മാത്യൂ (മെഹബുള്ള / അബുഹലീഫ), പ്രസിഡന്റ് അനൂപ് സോമന്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പുതിയതായി തിരഞ്ഞെടുത്ത ഓഫീസ് ബെയറേഴ്‌സിനെയും എക്‌സിക്യുട്ടീവ് അംഗങ്ങളെയും സ്വാഗതം ചെയ്ത് സംസാരിച്ചു. 

ജനറല്‍ സെക്രട്ടറി ശ്രീ. ജിജോ ജേക്കബ് കുര്യന്‍ കമ്മറ്റി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും വെല്‍ ഫെയര്‍ കണ്‍വീനര്‍ അനീഷ് നായര്‍ കനിവ് 2017 ചാരിറ്റിയെ കുറിച്ചും സംസാരിച്ചു ട്രഷറര്‍ ജസ്റ്റിന്‍ ജെയിംസ് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക