Image

കല കുവൈറ്റ് ബാലകലാമേള 2017: ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിന് ഓവറോള്‍ കിരീടം, രോഹിത് കലാപ്രതിഭ, നന്ദ പ്രസാദ് കലാതിലകം

Published on 15 May, 2017
കല കുവൈറ്റ് ബാലകലാമേള 2017: ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിന് ഓവറോള്‍ കിരീടം, രോഹിത് കലാപ്രതിഭ, നന്ദ പ്രസാദ് കലാതിലകം

      കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ബഹറൈന്‍ എക്‌സ്‌ചേഞ്ച് കന്പനിയുടെ സഹകരണത്തോടെ കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബാലകലാമേള 2017ല്‍ 20 പോയിന്റുകള്‍ വീതം നേടി മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രോഹിത് എസ്. നായര്‍ കലാപ്രതിഭയായും, ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിലെ നന്ദ പ്രസാദ് കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. 78 പോയിന്റുകള്‍ കരസ്ഥമാക്കി ഫഹാഹീല്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 71 പോയിന്റുകളോടെ ഡല്‍ഹി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്. 

ഉപന്യാസ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരങ്ങള്‍ കല കുവൈറ്റ് വെബ്‌സൈറ്റില്‍ (ംംം.സമഹമസൗംമശ.േരീാ)പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റ് മത്സരങ്ങളുടെ വിജയികളെ മത്സരവേദിയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ സ്‌കൂളിന് എവറോളിംഗ് ട്രോഫിയും, കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡലുകളും സമ്മാനിക്കും.

മെയ് 5ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ബാലകലാമേളയില്‍ ആയിരത്തോളം കുട്ടികളാണ് വിവിധ ഇനങ്ങളിലായി പങ്കെടുത്തത്. എല്ലാ ഇനങ്ങളിലും പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ പങ്കാളിത്തമുണ്ടായി. വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെയും വര്‍ദ്ധിച്ച പങ്കാളിത്തം മേളയെ സജീവമാക്കി. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ മെയ് 19ന് നടക്കുന്ന കല കുവൈറ്റിന്റെ മെഗാസാംസ്‌കാരിക മേളയായ മയൂഖം 2017 ന്റെ വേദിയില്‍ വച്ചു സമ്മാനിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക