Image

അറ്റ്‌ലാന്റയില്‍ മാതൃദിനം വര്‍ണ്ണശബളമായി

സാജു വട്ടക്കുന്നത്ത് Published on 16 May, 2017
അറ്റ്‌ലാന്റയില്‍ മാതൃദിനം വര്‍ണ്ണശബളമായി
അറ്റ്‌ലാന്റ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ (കെ.സി.എ.ജി) ആഭിമുഖ്യത്തില്‍ മദേഴ്‌സ് ഡേ മെയ് 14-നു ഞയറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഇടവക വികാരി ഫാ. ജമി പുതുശേരിയില്‍ നടത്തിയ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കുകയുണ്ടായി. അസോസിയേഷന്‍ ഭാരവാഹികള്‍ നല്കിയ റോസാ പുഷ്പങ്ങളോടൂകൂടി ഏവരും ദിവ്യബലിയില്‍ പങ്കെടുക്കകയുണ്ടായി. തുടര്‍ന്ന് നടന്ന മാതൃദിന ചടങ്ങില്‍ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുര, സെക്രട്ടറി മാത്യു പുല്ലാഴി എന്നിവര്‍ മാതൃദിനത്തില്‍ ആശംസകള്‍ കൈമാറി. എല്ലാ അമ്മമാരും ഒത്തുചേര്‍ന്നു കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനം ഏവര്‍ക്കും മദേഴ്‌സ് ഡേ സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. രുചികരമായ സ്‌നേഹവിരുന്നിനുശേഷം കെ.സി.വൈ.എല്‍ പ്രസിഡന്റ് ചിപ്പി ഉപ്പൂട്ടില്‍, സെക്രട്ടറി ജോയല്‍ അത്തിമറ്റം എന്നിവര്‍ ചേര്‍ന്നു മനോഹരമായ പരിപാടികള്‍ പരിപാടികള്‍ അമ്മമാര്‍ക്കുവേണ്ടി ആസുത്രണം ചെയ്തു.

ലൂക്കോസ് ചക്കാലപ്പടവില്‍, ജെസി ബന്നി പുതിയകുന്നേല്‍, ജോബി വാഴക്കാല, സൈമണ്‍ ഇല്ലിക്കാട്ടില്‍, ഷാജന്‍ പൂവത്തുംമൂട്ടില്‍, ബീന വാഴക്കാല എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
അറ്റ്‌ലാന്റയില്‍ മാതൃദിനം വര്‍ണ്ണശബളമായി
അറ്റ്‌ലാന്റയില്‍ മാതൃദിനം വര്‍ണ്ണശബളമായി
അറ്റ്‌ലാന്റയില്‍ മാതൃദിനം വര്‍ണ്ണശബളമായി
അറ്റ്‌ലാന്റയില്‍ മാതൃദിനം വര്‍ണ്ണശബളമായി
അറ്റ്‌ലാന്റയില്‍ മാതൃദിനം വര്‍ണ്ണശബളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക