Image

കട്ടപ്പ ലഹരിയില്‍ ട്വിങ്കിള്‍ ഖന്ന

Published on 16 May, 2017
കട്ടപ്പ ലഹരിയില്‍ ട്വിങ്കിള്‍ ഖന്ന

ബാഹുബലി 2 കണ്‍ക്ലൂഷന്‍ 1500 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ചിത്രത്തെ പ്രകീര്‍ത്തിച്ച് പല പ്രമുഖരും രംഗത്തെത്തി. ചിത്രം കണ്ട ശേഷം കട്ടപ്പയുടെ കട്ട ഫാനായിരിക്കുകയാണ് ട്വിങ്കിള്‍ ഖന്ന. കട്ടപ്പയെ ഇഷ്ടപ്പെട്ട ട്വിങ്കിള്‍ തന്റെ മകള്‍ നിതാരയെ വരെ കട്ടപ്പ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്.

ബാഹുബലി കണ്ടതിനുശേഷം കട്ടപ്പയെ അങ്ങ് ഒരുപാട് ബോധിച്ചു, അതിനുശേഷം മകളെ കട്ടപ്പ എന്നാണ് വിളിക്കുന്നത്. അവളുടെ അച്ഛന് പക്ഷെയത് ഇഷ്ടപ്പെട്ടിട്ടില്ല. അവളെ വല്ല റൗഡിയോ മറ്റോ വിളിച്ചാല്‍ അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടമായേനെ.ട്വിങ്കിള്‍ ട്വീറ്റ് ചെയ്തു.

എനിക്ക് കട്ടപ്പ ലഹരി തലയ്ക്ക് പിടിച്ചിരിക്കുകയാണ്. വേണമെങ്കില്‍ നിങ്ങളും കട്ടപ്പ എന്ന് മൂന്നുതവണ പറഞ്ഞുനോക്കൂ. നല്ല മധുരമുള്ള മിഠായി കടിച്ച് പൊട്ടിക്കുന്നത് പോലെയുണ്ട്, നിറുത്താനെ കഴിയില്ല എന്നും താരം മറ്റൊരു ട്വീറ്റില്‍ കുറിച്ചു. ട്വിങ്കിളിന്റെ വ്യത്യസ്തമായ ട്വീറ്റ് കണ്ട് അതിന് ആദ്യം മറുപടി കൊടുത്തത് കട്ടപ്പയായി വേഷമിട്ട സത്യരാജിന്റെ മകനാണ്.

ഞാന്‍ കട്ടപ്പയുടെ മകനാണ്. താങ്കളുടെ ട്വീറ്റ് കണ്ട് വളരെയധികം സന്തോഷവാനായിരിക്കുകയാണ് അച്ഛന്‍. അദ്ദേഹം രാജേഷ് ഖന്നയുടെ വലിയൊരു ആരാധകനാണ്. നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നായിരുന്നു മകന്‍ സിബി സത്യരാജ് മറുപടി നല്‍കികൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക