Image

കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ പ്രഭാസ് ബോളിവുഡിലേക്ക്?

Published on 16 May, 2017
കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ പ്രഭാസ് ബോളിവുഡിലേക്ക്?


കരണ്‍ ജോഹറിന്റെ സംവിധാനത്തിലൂടെ പ്രഭാസ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി വിവരം. പ്രഭാസിനെ ബോളിവുഡില്‍ അവതരിപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വിവരം കരണ്‍ ജോഹര്‍ ബാഹുബലി സംവിധായകന്‍ രാജമൗലിയോട് അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കരണ്‍ ജോഹറാണ് ബാഹുബലി ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ എത്തിച്ചത്. ബോളിവുഡിലടക്കം ബാഹുബലി 2 നേടിയ വിജയമാണ് കരണ്‍ ജോഹറിനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം സഹോയാണ്. 150 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് സിങാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക