Image

ബാഹുബലിക്ക് മൂന്നാം ഭാഗം, ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി

Published on 16 May, 2017
ബാഹുബലിക്ക് മൂന്നാം ഭാഗം, ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി


എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 കണ്‍ക്ലൂഷന്‍ ഇന്ത്യന്‍ സിനിമയിലെ റെക്കാേര്‍ഡുകള്‍ എല്ലാം സ്വന്തം പേരിലാക്കി പ്രദര്‍ശനം തുടരുകയാണ്. 1300 കോടി ബോക്‌സ്ഓഫീസ് കളക്ഷനും നേടി ചിത്രം കുതിക്കുമ്പോള്‍ ബാഹുബലി ആരാധകര്‍ക്ക് ഇരട്ടി മധുരം പകര്‍ന്ന് ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. രാജമൗലിയും സംഘവും ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക ചര്‍ച്ച തുടങ്ങിയത്രെ.

രാജമൗലിയും, അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദും ബാഹുബലിയുടെ ഹിന്ദി വിതരണാവകാശം നേടിയ കരണ്‍ ജോഹറും തമ്മില്‍ നടന്നൊരു കൂടിക്കാഴ്ച വഴിത്തിരിവായെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ അതിശയിപ്പിക്കുന്ന കഥപറഞ്ഞാല്‍ ബാഹുബലി 3 എങ്ങിനെ ഉണ്ടാകാതിരിക്കുമെന്നാണ് രാജമൗലിയുടെ പ്രതികരണം. രാജമൗലിയും നിര്‍മ്മാതാവ് ഷോബു യാരലഗഡയും ബാഹുബലി മൂന്നിന്റെ ആലോചനകളിലേക്ക് കടന്നതായും വിവരങ്ങള്‍ പുറത്തുവരുന്നു. അണിയറക്കാരോടെല്ലാം മൂന്നാം ഭാഗത്തിന്റെ നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ രൗജമൗലി ആവശ്യപ്പെട്ടതായും അറിയുന്നു.

ബാഹുബലി 2ന്റെ ക്ലൈമാക്‌സും ഒരു അവസാനമായിരുന്നില്ല. മഹേന്ദ്ര ബാഹുബലി മഹിഷ്മതിയുടെ രാജാവാകുന്നതോടെ തീരുന്ന കഥ. പക്ഷെ എന്‍ഡ് കാര്‍ഡിനിടെയുടെയുള്ള അച്ഛന്റയും മകന്റെയും സംഭാഷണം ഇങ്ങിനെ. മഹേന്ദ്ര ബാഹുബലിയുടെ മകന്‍ മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജാവാകുമോ എന്ന കുട്ടിയുടെ ചോദ്യത്തിന് അച്ഛന്‍ നല്‍കുന്ന മറുപടി ഇങ്ങനെ ശിവഭഗവാന്‍ എന്താണ് കരുതിയതെന്ന് ആ!ര്‍ക്കറിയാം?

എന്തായാലും മൂന്നാം ഭാഗം ആലോചനയില്‍ ഉണ്ടെങ്കില്‍, ഉടനുണ്ടാകാനുള്ള സാധ്യത കുറവാണ്. ബഹുഭാഷാ ചിത്രം സാഹോയും കരണ്‍ ജോഹറിന്റെ ഹിന്ദിസിനിമയും പ്രഭാസിനുണ്ട്. രാജമൗലിക്ക് ഒരു തെലുങ്ക് സിനിമയും തീര്‍!ക്കാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക