Image

പ്രശസ്‌ത ഹോളിവുഡ്‌ നടന്‍ പീറ്റര്‍ ഫാക്‌ അന്തരിച്ചു

Published on 25 June, 2011
പ്രശസ്‌ത ഹോളിവുഡ്‌ നടന്‍ പീറ്റര്‍ ഫാക്‌ അന്തരിച്ചു
ലോസ്‌ആഞ്ചല്‍സ്‌: പ്രശസ്‌ത സിനിമ-ടെലിവിഷന്‍ സീരിയല്‍ നടന്‍ പീറ്റര്‍ ഫാക്‌ അന്തരിച്ചു. 83 വയസ്സായിരുന്നു. ബവേര്‍ലി ഹില്‍സിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. കൊളംബോ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ്‌ പീറ്റര്‍ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയത്‌. നാലു തവണ എമ്മി പുരസ്‌കാരത്തിനു അര്‍ഹനായിരുന്നു. 1960, 1961ല്‍ അദ്ദേഹത്തിനു ഓസ്‌കര്‍ നാമനിര്‍ദ്ദേശവും ലഭിച്ചിട്ടുണ്‌ട്‌. 1960ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ ഇങ്ക്‌, 1961ല്‍ പ്രദര്‍ശനത്തിനെത്തിയ പോക്കറ്റ്‌ഫുള്‍ ഓഫ്‌ മിറക്കിള്‍സ്‌ എന്നീ ചിത്രങ്ങള്‍ക്കാണ്‌ അദ്ദേഹത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനു നാമനിര്‍ദ്ദേശം ചെയ്‌തത്‌. അന്‍സിയോ(1968), ഹസ്‌ബെന്‍ഡ്‌സ്‌(1970), മര്‍ഡര്‍ ബൈ ഡെത്ത്‌(1976), വിംഗ്‌സ്‌ ഓഫ്‌ ഡിസൈര്‍(1987), അണ്‍ ഡിസ്‌പ്യൂട്ടഡ്‌(2002), നെക്‌സ്റ്റ്‌(2007) തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങള്‍. 2008ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കൗസ്‌ളിപ്പാണ്‌ അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക