Image

പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം (പി.പി.എഫ്) കുവൈറ്റിന് പുതിയ ഭാരവാഹികള്‍

Published on 16 May, 2017
പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം (പി.പി.എഫ്) കുവൈറ്റിന് പുതിയ ഭാരവാഹികള്‍
    കുവൈറ്റ്: കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസി പ്രൊഫഷനലുകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദ്യേശത്തോടെ രൂപീകൃതമായ കുവൈറ്റിലെ എഞ്ചിനീയര്‍, ഡോക്ടര്‍, അഡ്വക്കേറ്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയ പ്രൊഫഷനലുകളുടെ സംഘടനയായ പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം (പി.പി.എഫ്) കുവൈറ്റ് വാര്‍ഷിക പൊതുയോഗം മംഗാഫ് കല സെന്റര്‍ ഓഡിറ്റോറിയത്തില്‍ മെയ് 12ന് നടന്നു.

ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇ.രാജഗോപാലന്‍ സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വരണാധികാരി കിരണിന്റെ നേതൃത്വത്തില്‍ 23 അംഗ പുതിയ എക്‌സികൂട്ടീവ് കമ്മറ്റിയെ യോഗം തെരെഞ്ഞെടുത്തു. എക്‌സികൂട്ടീവ് കമ്മറ്റി 201718 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ജി. സന്തോഷ് കുമാര്‍ (പ്രസിഡന്റ്), ഇ. രാജഗോപാലന്‍ (വൈസ് പ്രസിഡന്റ്), അനില്‍ കുമാര്‍ പി.എന്‍ (ജനറല്‍ സെക്രട്ടറി), സുനില്‍ കുമാര്‍ വി.പി (ജോയന്റ് സെക്രട്ടറി), ബിജു ജനാര്‍ദ്ദനന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക