Image

ഒരു ചങ്ങനാശ്ശേരിക്കാരിയായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് കെ.പി.എ.സി ലളിത

Published on 16 May, 2017
ഒരു ചങ്ങനാശ്ശേരിക്കാരിയായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് കെ.പി.എ.സി ലളിത

 
കുവൈറ്റ് സിറ്റി: തന്നെ വളര്‍ത്തി വലുതാക്കിയത് ചങ്ങനാശേരിയാണ്. തന്റെ കാലാവസനയക്ക് അടിത്തറ പാകിയതും ഇവിടെ നിന്നാണ്. അതുകൊണ്ട് ഒരു ചങ്ങനാശ്ശേരിക്കാരിയായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രശസ്ത സിനിമാതാരവും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിത.

’ശംഖ്‌നാദം’ എന്നപേരില്‍ ചങ്ങനാശ്ശേരി അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ലളിത. തന്റെ വളര്‍ച്ചയുടെ എഴുപത്തഞ്ചു ശതമാനം പങ്കും ചങ്ങനാശ്ശേരിയുടേതാണെന്നും, ചങ്ങനാശ്ശേരിയിലെ നാടക സമിതികളായ തരംഗം, ഗീത എന്നിവയിലൂടെയാണ് വഴിയാണ് കെ.പി.എ.സിയില്‍ എത്തിയത്. ഇവിടുത്തെ പാര്‍ട്ടി സഖാക്കളുടെയും ചടങ്ങില്‍ സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ രംഗപൂജയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് സുനില്‍ പി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഇന്‍ഡ്യന്‍ എംബ്ബസി സെക്കന്റ് സെക്രട്ടറി സിബി യു.എസ്, ഫവാസ് മുഹമ്മദ് അല്‍ മാജിദി, ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍, സി.ജെ എഫ്ബി ഗ്രൂപ്പ് ചീഫ് അഡ്മിന്‍ വിനോദ് പണിക്കര്‍, ഉപദേശകസമിതി ചെയര്‍മാന്‍ അനില്‍ പി അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മഞ്ചു നെടിയകാലാപ്പറന്പില്‍ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി റന്‍ജിറ്റ് പൂവേലി സ്വാഗതവും ട്രഷറര്‍ ജോജോ കടവില്‍ നന്ദിയും പറഞ്ഞു.

അസോസിയേഷന്റെ സുവനീയര്‍ പ്രകാശനം കെ.പി.എ.സി ലളിത എംബസി സെക്കന്റ് സെക്രട്ടറി സിബി.യു.എസിന് നല്‍കി നിര്‍വ്വഹിച്ചു.കാല്‍ നൂറ്റാണ്ടായി കുവൈത്തിലെ നാടക രംഗത്ത് സജീവ സാനിധ്യവും, പ്രഥമ കലാശ്രീ അവാര്‍ഡ് ജേതാവുമായ ബാബു ചാക്കോളയെ ചടങ്ങില്‍ കെ.പി.എസ്.സി ലളിത ഫലകം നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക