Image

അമേരിക്ക ഉത്തരകൊറിയ യുദ്ധം ലോകാവസാനമോ? (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 16 May, 2017
അമേരിക്ക ഉത്തരകൊറിയ യുദ്ധം ലോകാവസാനമോ? (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
ഇന്ന് ലോകം മുഴുവന്‍ ഭീതിയോടുകൂടി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് അമേരിക്ക ഉത്തര കൊറിയ യുദ്ധം. സ്വേച്ഛാധിപത്യത്തിന്റെ അതി ഭീകര രാഷ്ട്രമായി മാറിക്കൊ ണ്ടിരിക്കുന്ന ഉത്തര കൊറിയയുടെ കൊമ്പു മുറിക്കാന്‍ തന്നെയാണ് അമേരിക്കയുടെ ശ്രമം. അതിന്റെ ഭാഗമായി അമേരിക്ക കടുത്ത നിലപാടുമായി രംഗത്തു വന്നിരിക്കുക യാണ്. നയതന്ത്ര ബന്ധമുള്‍ പ്പെടെയുള്ള പൊതുവിഷയത്തില്‍ അമേരിക്ക ഉത്തര കൊറിയയുമായി ശക്തമായ നിലപാടുകള്‍ എടുക്കുകയു ണ്ടായി. അമേരിക്കയ്ക്ക് പിന്നാലെ പല രാജ്യങ്ങളും ഉത്തര കൊറിയക്കെതിരെ നി സ്സഹകരണം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വരികയുണ്ടായി. അത് ഉത്തരകൊറിയയെ തീര്‍ത്തും ഒറ്റപ്പെടുത്തുന്ന രീതിയിലായിയെന്നു ത ന്നെ പറയാം. അമേരിക്കയെ എതിര്‍ക്കുന്ന വല്യേട്ടന്‍ മനോഭാവത്തോടെയുള്ള ഒറ്റയാന്‍ എന്ന ചിന്താഗതിയോടെ നടക്കുന്ന ചൈനയും അവരെ പിന്താങ്ങുന്ന വിരലിലെണ്ണാവുന്ന ചില രാഷ്ട്രങ്ങളുമാണ് ഇന്ന് ഉത്തര കൊറി യക്കൊപ്പമുള്ളത്. എന്നിരുന്നാലും ഉത്തര കൊറിയ തീര്‍ത്തും ഒറ്റപ്പെട്ട ഒരു രീതിയിലാണ് ഇന്ന് ലോകത്തുള്ളത്.

ജനാധിപത്യഭരണമോ രാജകീയ ഭരണമോ അല്ല ഉത്തര കൊറിയയില്‍ ഉള്ളത്. ഈ രണ്ട് ഭരണസംവിധാനത്തിലെ ജനങ്ങള്‍ക്ക് അവകാശങ്ങളും ആവശ്യത്തിന് സ്വാതന്ത്ര്യവും കിട്ടുകയുള്ളു. പട്ടാളഭരണത്തിലോ കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലോ ഉള്ള ഭരണത്തില്‍ ജനങ്ങളുടെ അവകാ ശങ്ങളും സ്വാതന്ത്ര്യങ്ങളും ഭരണാധികാരികളുടെ അപ്പോ ഴപ്പോഴുള്ള നിലപാടുകള്‍ക്ക് അനുസരിച്ചായിരിക്കും ഉണ്ടാകുക. കമ്മ്യൂണിസ്റ്റ് ഭരണങ്ങ ളുണ്ടായിരുന്ന രാജ്യങ്ങളില്‍ അവകാശ സമരങ്ങള്‍ നടത്തി ഭരണ അട്ടിമറികള്‍ തന്നെ അതിന് ഉദാഹരണങ്ങളാണ്. ഇത്തം ഭരണം തന്നെ സ്വേച്ഛാധിപത്യ ഭരണത്തിന് തുല്യമാണ്. സ്വേച്ഛാധിപത്യ ഭരണത്തില്‍ ഭരണാധികാരി എന്ത് കല്പിക്കുന്നുവോ അത് എത്ര ക്രൂരത നിറഞ്ഞതാ യാലും അതാണ് നടപ്പാക്കുന്നത്. സ്വേച്ഛാധിപതികളായ ആ ഭരണ കര്‍ത്താക്കള്‍ അവരുടെ സുഖത്തിനും സന്തോഷത്തിനും മാത്രമെ പ്രാ ധാന്യം നല്‍കുകയുള്ളുയെന്ന് ചരിത്രത്തില്‍ കൂടി നാം മനസ്സിലാക്കിയിട്ടുണ്ട്. അത്തരത്തിലൊരു സ്വേച്ഛാധിപതിയും സ്വേച്ഛാധിപത്യ ഭരണവുമാണ് ഇന്ന് ഉത്തര കൊറിയ എന്ന രാജ്യത്ത് നടക്കുന്നത്. ഉത്തര കൊറിയയില്‍ നടക്കുന്ന സ്വേച്ഛാധിപത്യ ഭരണത്തി ന്റെ ക്രൂരതകള്‍ അത്രയൊന്നും തന്നെ പുറം ലോകം അറിയുന്നില്ലെന്നതാണ് ഒരു വസ്തുത. പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും കര്‍ശന നിയന്ത്രണം മാധ്യമങ്ങള്‍ക്കും പത്രങ്ങള്‍ക്കുമുണ്ടെന്നത് കാരണം.

അന്യ രാജ്യങ്ങളി ലെ സൈനീക സാങ്കേതിക വിദ്യ രഹസ്യങ്ങള്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് ചോര്‍ത്തി യെടുത്തുകൊണ്ട് ആ രാജ്യ ങ്ങള്‍ തകര്‍ക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടുള്ള പദ്ധതിക്ക് ഉത്തര കൊറിയ ഈ അടുത്തകാലത്ത് രൂപം കൊടുത്തതായി ട്ടാണ് പറയപ്പെടുന്നത്. രാജ്യ ങ്ങള്‍ ഇങ്ങനെ തകര്‍ത്തു കൊണ്ട് ലോകം മുഴുവന്‍ തന്റെ കൈപിടിയിലൊതുക്കാ നാണ് ഉത്തരകൊറിയന്‍ ഏ കാധിപതിയായ രാഷ്ട്രത്തല വന്റെ ഉദ്ദേശവും സ്വപ്നവും. അമേരിക്കയുടെ പോലും ര ഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉത്തര കൊറിയ ശ്രമിക്കുകയുണ്ടായി. അമേരിക്കയുടെ ശക്തിയില്‍ പണ്ടേ ഉത്തര കൊറിയക്ക് അസൂയയുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കക്കെതിരെയുള്ള ഏത് ഒളിയമ്പുകളും ഉത്തരകൊറിയ എയ്യാന്‍ ശ്രമിക്കും.

ഉത്തര കൊറിയയു ടെ അഹങ്കാരവും അഹന്തയും ഇന്ന് യുദ്ധത്തിന്റെ വ ക്കോളമെത്തിച്ചിരി ക്കുകയാ ണ്. അമേരിക്കയുടെ താക്കീ തുകളെയൊക്കെ തെല്ലുവില കല്പിക്കാതെ ലോകത്തെ മുഴുവന്‍ ചുട്ടുകരിക്കുമെന്ന ഹുങ്കോടെ മുന്നോട്ടുപോകു ന്ന ഉത്തര കൊറിയയുടെ കൈവശം ഏത് ശത്രു സംഹാരിയാണ് ഉള്ളതെന്ന് ആര്‍ക്കുമറിയാന്‍ കഴിയുന്നില്ലാ യെന്നതാണ് ലോകരാഷ്ട്ര ങ്ങള്‍ ഭയപ്പാടോടെ കാണുന്ന ത്. അണുവായുധം ഉള്‍പ്പെടെ വന്‍ ശത്രുസംഹാരയുദ്ധം കൈവശമുണ്ടെന്ന് ഉത്തര കൊറിയ പറയുമ്പോള്‍ അത് വീമ്പുപറച്ചിലോ സത്യമോ യെന്നതാണ് ഒരു സംശയം.

ലോകം മുഴുവന്‍ ദഹിപ്പിക്കാന്‍ അതിലൊരെണ്ണം മതിയെന്നാണ് ഉത്തര കൊറിയ പറയുന്നത്. അത് സത്യമാണെങ്കില്‍ മൂന്നാം ലോകമഹായുദ്ധമായി ഉത്തര കൊറിയ അമേരിക്ക യുദ്ധം മാറുകയും അതോടെ ലോ കാവസാനം ഉണ്ടാകുകയും ചെയ്യും. അടിച്ചാല്‍ മാത്രമെ തിരിച്ചടിക്കൂയെന്ന് കൊറിയ പറയുമ്പോള്‍ അമേരിക്ക യു ദ്ധത്തിന് തുടക്കമിടുയെന്നാ ണ് ഉദ്ദേശിക്കുന്നത്. യുദ്ധം അമേരിക്ക ഉത്തര കൊറിയ ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു യെന്ന് വരുത്തി തീര്‍ക്കാനു ള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഇതോടെ അമേരിക്കക്കെ തിരെ കുറേ രാഷ്ട്രങ്ങളെങ്കി ലും തിരിയുകയും കൊറിയക്കു പിന്നില്‍ അണി നിരക്കുകയും ചെയ്യുമെന്ന് അവര്‍ ക രുതുന്നു. ലോകത്തെ ഭീതി പ്പെടുത്തുകയും അമേരിക്ക യെ ചൊടിപ്പിക്കുകയും ചെ യ്തുകൊണ്ട് ഉത്തര കൊറി യന്‍ സ്വേച്ഛാധിപതിയായ ഭരണാധികാരി യുദ്ധത്തിന് കാഹളം മുഴക്കിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയായിരു ന്നു റഷ്യയിലിട്ട ബോംബ്. ത ങ്ങളെ സഹായിക്കാത്ത അയല്‍രാജ്യങ്ങളെയും ആക്രമിക്കുമെന്ന് പ്രസിഡന്റ് കിം പ റയുന്നത് ഭയം ഉള്ളില്‍ ഇരു ന്നിട്ട് പ്രതിരോധ തന്ത്രമാ ണെന്ന് ആര്‍ക്കുമറിയാവുന്ന കാര്യമാണ്. പക്ഷെ അത് ഒരു യുദ്ധത്തിലേക്ക് കൊണ്ടെ ത്തിക്കുമോയെന്നതാണ് ലോകത്തിന്റെ ഭയം. അമേരിക്കയ്ക്കും ഉള്ളില്‍ ഭയമുണ്ടെന്ന താണ് പരക്കെയുള്ള സംസാ രവും. ഒരു യുദ്ധമുണ്ടായാല്‍ അത് എത്രത്തോളം ഭീതിക രമായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. അത്രകണ്ട് ആധുനികലോകം വളര്‍ന്നു.

ഒരു യുദ്ധമുണ്ടായാല്‍ നഷ്ടം ഇരുകൂട്ടര്‍ക്കുമു ണ്ടാകുമെന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുവരെയുള്ള കാഴ്ചപ്പാട്. എന്നാല്‍ ഇന്ന് അ തല്ല കണ്ടുനില്‍ക്കുന്നവനേ യും കേട്ടുനില്‍ക്കുന്നവനേ യും വരെ അത് ബാധിക്കും. ഇനിയുള്ള യുദ്ധം ആളുകള്‍ തമ്മിലോ ആയുധമായോ അല്ല അതിനപ്പുറം അത്യാധുനിക രീതിയിലുള്ള അണുവാ യുധങ്ങള്‍ തമ്മിലായിരിക്കും. അതിന്റെ ശേഷിയില്‍ എതി രാളികളല്ല എതിര്‍ക്കാത്തവ രും ഒന്നുമില്ലാത്തവരാകും. ആ ഭീകരാവസ്ഥ അറിയാവു ന്നതുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റൊരു ലോകമഹായുദ്ധം ഉണ്ടാകാത്തതിനു കാര ണം.

ഒന്നും രണ്ടും ലോ കമഹായുദ്ധത്തിന്റെ കെടുതി കള്‍ എത്ര രൂക്ഷമായിരുന്നു യെന്ന് ഈ തലമുറയ്ക്ക് കേ ട്ടറിവെങ്കിലും ഉണ്ട്. അന്ന് അ തിന്റെ ദുരിതഫലങ്ങള്‍ അനുഭവിച്ചവര്‍ ആ അനുഭവം പി ന്‍തലമുറയിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ട് ഒരു വലിയ സന്ദേശം തന്നെ നല്‍കുന്നുണ്ട്. ലോകമഹായുദ്ധങ്ങളില്‍ വിജയവും പരാജ യവുമില്ല മറിച്ച് ദുരിതങ്ങളും കഷ്ടതകളും മാത്രമെയു ള്ളുയെന്ന്. എതിരാളിയെ പ രാജയപ്പെടുത്താന്‍ വേണ്ടി എന്ത് ക്രൂരമായ പ്രവര്‍ത്തികളും ചെയ്യുമെന്നതാണ് യുദ്ധങ്ങളില്‍ നടക്കുന്നത്. വിജയം മാത്രമാണ് ലക്ഷ്യം.

രണ്ടാം ലോകമഹാ യുദ്ധത്തില്‍ നാം അത് കണ്ടതാണ്. വിജയം ഉറപ്പിക്കാ ന്‍വേണ്ടി വന്‍ ശക്തികളുമാ യി ചേര്‍ന്നുകൊണ്ട് ജപ്പാനി ലെ ഹിരോഷിമയിലും നാഗസാക്കിയിലും വിക്ഷേപിച്ച ആറ്റംബോംബ് അവിടെ എ ത്ര ദുരിതം വിതച്ചുയെന്ന് ന മുക്കറിയാം. ബോംബിട്ട യു ദ്ധവിമാനത്തിന്റെ പൈലറ്റ് ക്ലൗഡ് ഇതര്‍ലി പിന്നീട് വെ ളിപ്പെടുത്തിയത് ബോംബി ട്ടപ്പോള്‍ ആയിരം സൂര്യന്മാര്‍ ഉദിച്ചുയര്‍ന്നതിനു തുല്യമായ കാഴ്ചയാണ് കണ്ടതെന്നത്രെ. ഹിരോഷിമയില്‍ എണ്‍ പതിനായിരത്തോളം പേരും നാഗസാക്കിയില്‍ അതിന്റെ പകുതിയോളവും ആദ്യ ദിവ സം തന്നെ കൊല്ലപ്പെട്ടുവ ത്രെ. പിന്നീട് എത്രപേര്‍ കൊ ല്ലപ്പെട്ടുയെന്നതിന്റെ കണ ക്കുകള്‍ ഒന്നും തന്നെ കൃത്യ മല്ലെങ്കിലും അനേകം പേര്‍ ക്ക് അതിനുശേഷവും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ ക്കു കൂട്ടുന്നുണ്ട്. റേഡിയേഷ ന്‍ അതിപ്രസരം കൊണ്ട് പിന്നീട് അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് അംഗവൈകല്യം വരെ ഉണ്ടാകാറുണ്ടെ ന്നാണ് പിന്നീട് സംഭവിച്ചത്. ഇന്നും അതിന്റെ കെടുതിയില്‍ വെന്തുരുകി ജീവക്കുന്ന വരാണ് ഹിരോഷിമയിലും നാഗസാക്കയിലുമുള്ള ജന ങ്ങള്‍. ഇനിയൊരിക്കലും ഒരു മഹായുദ്ധം ഉണ്ടാകാന്‍ പാടില്ലെന്ന അതില്‍ പങ്കെടുത്ത വിമാനത്തിന്റെ പൈലറ്റുമാരുടെ കുറ്റം ഏറ്റുപറച്ചില്‍ ത ന്നെ അതിനുദാഹരണമാണ്.

ഇറാന്‍, ഇറാക്ക്, ഇ സ്രയേല്‍, പാലസ്തീന്‍, കുവൈറ്റ് തുടങ്ങിയ യുദ്ധങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടതും ആഭ്യന്തര യുദ്ധങ്ങള്‍ പോലെ ചെ റുതുമായിരുന്നു. അതൊന്നും മഹായുദ്ധങ്ങള്‍ ആകുന്നത്ര കലുഷിതവുമായിരുന്നില്ല. ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തുന്നത്ര ഗൗര വമേറിയ വിഷയങ്ങളുമായി രുന്നില്ല. കുവൈറ്റ് യുദ്ധം മാ ത്രമായിരുന്നു അതില്‍ നിന്ന് അല്പം വ്യത്യസ്തമായത്. അതുകൊണ്ടുതന്നെ ഇറാ ക്കിനുമേല്‍ അമേരിക്ക നട ത്തിയ ആക്രമണത്തെ ഉള്ളു കൊണ്ട് ഒട്ടുമിക്ക രാജ്യങ്ങളും പിന്തുണയ്ക്കുകയും ചെയ്തു.

ഉത്തരകൊറിയ ഒറ്റയാനെപ്പോലെ ആരുമായും സഹകരണമില്ലാതെ നില്‍ ക്കുന്നതുകൊണ്ടും ചൈന അവരെ പിന്തുണച്ചുകൊണ്ട് രംഗത്തു വരികയും ചെയ്ത ത് ഉത്തരകൊറിയ അമേരിക്ക യുദ്ധമുണ്ടായാല്‍ അത് ലോകത്ത് ചേരിതിരിവ് ഉണ്ടാകും. അമേരിക്കയും ചൈനയുമാ ണ് ഇന്ന് ലോത്തുള്ള വന്‍ശ ക്തികള്‍. അതുകൊണ്ടുതന്നെ അമേരിക്കക്കെതിരെയു ള്ള ആരുടെ നടപടിയ്ക്കും ചൈന കൂട്ടുനില്‍ക്കും. ചൈന ലോകത്തെ വന്‍ശക്തിയായ ഒരു രാഷ്ട്രമായി മാറാന്‍ ഉത്തരകൊറിയയുടെ സ്വേ ച്ഛാധിപതിയുടെ പതനം മാത്രമാണ് ഒട്ടുമിക്ക രാഷ്ട്രങ്ങളുടേയും ആഗ്രഹം. അതിന് ഒരു യുദ്ധം മാത്രമാണോ പരി ഹാരം. മറ്റെന്തെല്ലാം മാര്‍ക്ഷ ങ്ങള്‍ ഉണ്ട്. ഒരു യുദ്ധമുണ്ടാ യാല്‍ അത് അവസാനിപ്പി ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. അത് ഭൂമിയെ മൊത്തത്തില്‍ സംഹരിക്കുമെന്ന താണ് സത്യം.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ blessonhouston@gmail.com
Join WhatsApp News
Abraham T 2017-05-18 08:53:01
ലേഖന  കര്‍ത്താവ്  കാല് മാറിയോ ?
ഇലക്ഷന്‍  സമയം  ട്രുംപിനെ  സപ്പോര്‍ട്ട്  ചെയ്തതു  വായനകാര്‍  മറന്നിട്ടില്ല .
He will come out very successful and will be elected again.
Then don't change. I know who supported him and who is running away now. i have saved all those articles.
Dr. Know 2017-05-18 10:31:53
പലരു കാലു മാറും പിന്നെ ഓടും. സമയം അടുത്തു വരുന്നു.  അവൻ വീണ്ടും വരുമെന്നു പറഞ്ഞാണ് ക്രിസ്ത്യാനികൾ ജീവിക്കുന്നത്. അതുകൊണ്ടു ട്രംപ് വീണ്ടും വരുമെന്ന് പറയുന്നതിൽ അതുഭുതമില്ല.  പ്രസിഡണ്ടാക്കിയ വിവരം ഇല്ലാത്ത കുറെ വെളുമ്പൻമാരും അതുപോലെ വിവരം ഇല്ലാത്ത മലയാളികളും. പത്താം ക്ലാസും ഡ്രില്ലുമാണ് കോളിഫിക്കേഷൻ പിന്നെ എങ്ങനെ ശരിയാകും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക