Image

ക്‌നാനായ ഹോംസ് താമ്പാ : ക്‌നാനായ റിട്ടയര്‍മെന്റിന്റെ പറുദീസാ ഇനി മാസങ്ങള്‍ മാത്രം അകലെ.

അനില്‍ മറ്റത്തികുന്നേല്‍ Published on 16 May, 2017
ക്‌നാനായ ഹോംസ് താമ്പാ : ക്‌നാനായ റിട്ടയര്‍മെന്റിന്റെ പറുദീസാ ഇനി മാസങ്ങള്‍ മാത്രം അകലെ.
താമ്പാ: അമേരിക്കയിലെ ക്‌നാനായ സമൂഹത്തിലെ റിട്ടയര്‍മെന്റ് പ്രായം ചെന്നവരുടെ സ്വപനമായ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന താമ്പായിലെ ക്‌നാനായ ഹോംസ് എന്ന റിട്ടയര്‍മെന്റ് പ്രൊജക്റ്റിന്റെ പണികള്‍ പുരോഗമിക്കുന്നു. വെറും മാസങ്ങള്‍ മാത്രം അകലെയായി നില്‍ക്കുന്ന ഈ റിട്ടയര്‍മെന്റ് പ്രൊജക്റ്റിന്റെ 26 ല്‍ 16 വീടുകളും ഇതിനകം തന്നെ വിറ്റുപോയിരിക്കുകയാണ്. പ്രൊജക്റ്റിന്റെ സ്ഥല സൗകര്യങ്ങള്‍ ക്രമീകരിക്കുന്നത് ഈ വര്ഷം സെപ്തംബറോടുകൂടി പൂര്‍ത്തിയാകുന്നതോടെ, ഒക്ടോബര്‍ മാസം മുതല്‍ തന്നെ വീടുകളുടെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുന്നത്. 7.5 ഏക്കറില്‍ നിലകൊള്ളൂന്ന ഈ ക്‌നാനായ റിട്ടയര്‍മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി 3630 സ്ക്വയര്‍ ഫീറ്റ് വലുപ്പമുള്ള ക്ലബ് ഹൌസ്, നീന്തല്‍ കുളം എന്നിവയും ഒരുങ്ങുന്നുണ്ട്. താമ്പായിലെ ക്‌നാനായ ഇടവക ദൈവാലയത്തില്‍ നിന്നും വെറും മൂന്നു കിലോമീറ്ററിനുള്ളിലായി സ്ഥിതിചെയ്യുന്ന ഈ പറുദീസാ, അലാഫിയ നദിയില്‍ നിന്നും മുന്നൂറ് അടി ദൂരത്തിലായാണ് സ്ഥാപിക്കപ്പെടുന്നത്. 2018 മാര്‍ച്ച് മാസത്തോടുകൂടി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ക്‌നാനായ സമുദായ സ്‌നേഹികള്‍. മുന്‍ കെ സി സി എന്‍ എ നാഷണല്‍ കൗണ്‍സില്‍ അംഗമായ സ്റ്റീഫന്‍ തേവര്‍ക്കാട്ട് കെ സി സി എന്‍ എ നാഷണല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച് ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ പ്രൊജക്റ്റാണ് ഇത്. 16 സിംഗിള്‍ ഫാമിലി വീടുകളും പത്ത് ടൌണ്‍ ഹൌസുകളുമാണ് ഈ പ്രൊജക്റ്റിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. ക്‌നാനായ സമുദായത്തിലെ പ്രായം ചെന്നവര്‍ക്ക് തങ്ങളുടെ വിശ്രമകാലത്ത് തങ്ങള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ തങ്ങളുടെ ക്‌നാനായ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവിടുവാനും സമാധാനപരമായ ജീവിതം നയിക്കുവാനുമുള്ള അവസരമാണ് ഈ പ്രോജക്റ്റ് വഴിയായി ലക്ഷ്യമിടുന്നത് എന്ന് ഇതിനു നേതൃത്വം നല്‍കുന്ന സ്റ്റീഫന്‍ തേവര്‍ക്കാട്ട് പറഞ്ഞു. ഈ പ്രൊജക്റ്റിന്റെ ഭാഗമാകുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടന്ന് തന്നെ ഇതിന്റെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സ്റ്റീഫന്‍ തേവര്‍ക്കാട്ട് 8455211266,ജോസ് കോട്ടൂര്‍ 2488026724 ഫിലിപ്പ് മേലാണ്ടശ്ശേരില്‍ 8133681991, ജോണി പുത്തെന്‍പറമ്പില്‍ 6302675123, സ്റ്റീഫന്‍ തൊട്ടിയില്‍ 8134811199, തോമസ് പുതിയടത്ത്‌ശ്ശേരില്‍ 8134174628, സതീഷ് തോമസ് 2483460984
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക