Image

കേന്ദ്രമന്ത്രി കണ്ണൂരില്‍; കൊല്ലപ്പെട്ട ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍റെ വീട്‌ സന്ദര്‍ശിച്ചു

Published on 17 May, 2017
കേന്ദ്രമന്ത്രി കണ്ണൂരില്‍; കൊല്ലപ്പെട്ട ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍റെ വീട്‌ സന്ദര്‍ശിച്ചു


കണ്ണൂര്‍: ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ രാജീവ്‌ പ്രതാപ്‌ റൂഡി കണ്ണൂരിലെത്തി. പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ ബിജുവിന്‍റെ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ നിര്‍ദേശപ്രകാരമാണ്‌ സന്ദര്‍ശനം. 

കണ്ണൂരിലെ അക്രമങ്ങളിലും കൊലപാതകങ്ങളിലും മന്ത്രി ആശങ്ക രേഖപ്പെടുത്തി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജുവിന്‍റെ ബന്ധുക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക