Image

കെജ്‌രിവാള്‍ കഴിഞ്ഞ വര്‍ഷം ഓഫിസിലെത്തിയത്‌ രണ്ട്‌ തവണ മാത്രമെന്ന്‌ കപില്‍ മിശ്ര

Published on 17 May, 2017
കെജ്‌രിവാള്‍ കഴിഞ്ഞ വര്‍ഷം  ഓഫിസിലെത്തിയത്‌ രണ്ട്‌ തവണ മാത്രമെന്ന്‌ കപില്‍ മിശ്ര


ന്യൂ ഡല്‍ഹി: അരവിന്ദ്‌ കെജ്‌രിവാളിനെതിരെ ആരോപണങ്ങളുമായി വീണ്ടും ആംആദ്‌മി പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മുന്‍മന്ത്രി കപില്‍ മിശ്ര.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ രണ്ട്‌ തവണ മാത്രമാണ്‌ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ഓഫീസിലെത്തിയിട്ടുള്ളതെന്നാണ്‌ മിശ്രയുടെ പുതിയ ആരോപണം. സിനിമ കാണാന്‍ പോകുമെങ്കിലും ജോലിക്ക്‌ ഇറങ്ങാന്‍ കെജ്‌രിവാളിന്‌ മടിയാണെന്നാണ്‌ മിശ്രയുടെ പറച്ചില്‍.

അയാളുടെ ബന്ധുക്കളുടെ വീടുകളിലും കമ്പനികളിലും റെയ്‌ഡ്‌ നടന്നു, ഓരോ ദിവസവും അഴിമതി കേസുകള്‍ പൊങ്ങി വന്നുകൊണ്ടിരിക്കുന്നു. പക്ഷേ മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന്‌ ഒളിച്ച്‌ കഴിയുകയാണ്‌. ദിവസങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം വീടിന്‌ പുറത്തെത്തിയത്‌ സര്‍ക്കാര്‍ 3 സിനിമ കാണാനാണ്‌.


അവധിയാഘോഷിക്കുന്നതിലാണ്‌ കെജ്‌രിവാളിന്‌ കൂടുതല്‍ താല്‍പര്യമെന്ന്‌ നേരത്തേയും കപില്‍ മിശ്ര ആരോപിച്ചിരുന്നു. ഏറ്റവും വലിയ അഴിമതിക്കാരനാകാനാണ്‌ ആംആദ്‌മി അധ്യക്ഷന്റെ പോക്കെന്നും വിമര്‍ശിച്ചിരുന്നു. പ്രവര്‍ത്തനം മികച്ചതല്ലാത്തതിനാല്‍ മന്ത്രിസ്ഥാനത്ത്‌ നിന്നും നീക്കിയതാണ്‌ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി കപില്‍ മിശ്രയെത്താന്‍ കാരണമെന്നാണ്‌ ആംആദ്‌മി പാര്‍ട്ടിയുടേയും കെജ്‌രിവാളിന്റേയും വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക