Image

ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ്‌ ആക്രമണത്തിന്‌ സിആര്‍പിഎഫിന്‍റെ തിരിച്ചടി

Published on 17 May, 2017
ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ്‌ ആക്രമണത്തിന്‌ സിആര്‍പിഎഫിന്‍റെ തിരിച്ചടി
റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ്‌ ആക്രമണത്തിന്‌ സിആര്‍പിഎഫിന്‍റെ തിരിച്ചടി. 25 ജവാന്‍മാരെ മാവോയിസ്റ്റുകള്‍ വധിച്ചതിന്‌ പ്രതികാരമായി 15 ഓളം ഭീകരരെയാണ്‌ സിആര്‍പിഎഫ്‌ വധിച്ചത്‌. 

ഞായറാഴ്‌ച ബസ്‌തറിലെ ദന്തേവാഡയിലാണ്‌ സിആര്‍പിഎഖഫ്‌ മാവോയിസ്റ്റുകള്‍ക്ക്‌ തിരിച്ചടി നല്‍കിയത്‌.  
ഉള്‍ക്കാട്ടിലേയ്‌ക്‌ കടന്ന്‌ സിആര്‍പിഎഫ്‌ നടത്തിയ ഓപറേഷനിടെയാണ്‌ മാവോയിസ്റ്റുകളെ വധിച്ചിട്ടുള്ളത്‌. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവും വന്‍തോതിലുള്ള ആയുധശേഖരവും ആക്രമണത്തിന്‌ ശേഷം പിടിച്ചിട്ടുണ്ടെന്ന്‌ ഛത്തീസ്‌ഗഡ്‌ പൊലീസ്‌ പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക