Image

ഓക്ലാന്‍ഡ് മലയാളി സമാജത്തിനു പുതിയ സാരഥികള്‍

Published on 17 May, 2017
ഓക്ലാന്‍ഡ് മലയാളി സമാജത്തിനു പുതിയ സാരഥികള്‍

 
ന്യുസിലാന്‍ഡ്: ഓഷിയാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്ലാന്‍ഡ് മലയാളി സമാജത്തിനു പുതിയ സാരഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ന്യുസിലാന്‍ഡിലെ മലയാളികളുടെ നിരവധിയായ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ കൂടുതലായി ഉണ്ടാകുമെന്നും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കൈമോശം വരാതെ അതിന്റെ തനിമയില്‍ വരുംതലമുറയ്ക്ക് കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.

ഭാരവാഹികള്‍: ബെന്നി പന്തലാനി(പ്രസിഡന്റ്), ബെസ്ലണ്‍ എം. ജോസ്(വൈസ് പ്രസിഡന്റ്), തോമസ് ജോസഫ് മൂലശേരില്‍(സെകട്ടറി), ഡോ. വിമല്‍ ഗംഗാധരന്‍(ജോയിന്റ് സെക്രട്ടറി, വേണു നായര്‍(ട്രഷറര്‍). എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: അനില്‍ ജോസഫ്, സെബാസ്റ്റ്യന്‍, ഡോ. സ്മിത ഷാജി, ജൂലി വിനു, നിജീയ രഞ്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക