Image

ആഗോള പ്രവാസികള്‍ക്കായി ഒരു സംഘടന എന്ന സ്വപ്നം പ്രാവര്‍ത്തികമാകുന്നു

Published on 17 May, 2017
ആഗോള പ്രവാസികള്‍ക്കായി ഒരു സംഘടന എന്ന സ്വപ്നം പ്രാവര്‍ത്തികമാകുന്നു

കുവൈറ്റ്: കേരള പ്രവാസി വെല്‍ഫെയര്‍ അസോസിക്കേഷന്‍ ( 8 രാജ്യങ്ങളിലും നാട്ടിലും സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു.)കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരില്‍ ആരംഭിച്ച രാഷ്ട്രീയ സാമുദായിക പ്രാദേശിയ വ്യത്യാസങ്ങള്‍ക്കതീതമായ പ്രവാസ സംഘടനയുടെ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികള്‍ 2017 മെയ് 16 നു പത്രസമ്മേളനം നടത്തുകയും സംഘടനാപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

ഒന്നരവര്‍ഷത്തെ സമഗ്രമായ പഠനശേഷം, രാഷ്രീയസാമുദായികപ്രാദേശിക വ്യത്യാസങ്ങള്‍ക്കതീതമായി പ്രവാസി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടു ആഗോളതലത്തില്‍ ആരംഭിച്ച കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍, 180 ദിവസങ്ങള്‍ കൊണ്ട് 8 രാജ്യങ്ങളില്‍ നിലവില്‍ 12,500 അംഗങ്ങളുമായി വിജയപ്രതീക്ഷ കൈവരിച്ചിരിക്കുന്നു. യുഎഇ , സൗദി, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ , കുവൈറ്റ് , മാലിദ്വീപ്, കേരള എന്നിവയില്‍ സംഘടനാ പൊതുയോഗങ്ങള്‍ നടക്കുകയും കമ്മറ്റികള്‍ നിലവില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍പ്രവാസികളുടെ കേരള ചാപ്ടറും കണ്ണൂര്‍ ജില്ലാ ഘടകവും സ്ഥാപിതമായി. തൃശൂര്‍, തിരുവനതപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ മെയ് അവസാനത്തോടെ മുന്‍ പ്രവാസി കമ്മറ്റികള്‍ രൂപീകരണം പൂര്‍ത്തിയാകും എന്നും സംഘാടകര്‍ അറിയിക്കുന്നു. 

കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് മുബാറക്ക് കാന്പ്രത്ത് പ്രസ് മീറ്റിനു അധ്യക്ഷത വഹിക്കുകയും സ്ഥാപന സാഹചര്യവും അനിവാര്യതയും ആഗോളതലത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സെക്രട്ടറി റെജി ചിറയത്ത് ഗജണഅ യുടെ കുവൈറ്റ് ചാപ്ടറിന്റെ ലക്ഷ്യങ്ങളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. വൈസ് പ്രെസിഡന്റ് സെബാസ്റ്റ്യന്‍ വതുക്കാടന്‍ മെയ് 18, 19 നു സംഘടിപ്പിക്കുന്ന വിജ്ഞാന വിനോദ സംഗമത്തില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളി പ്രവാസികളെയും ക്ഷണിച്ചു. കോര്‍ അഡ്മിനാറില്‍ നിന്നും രവി പാങ്ങോട് , ട്രഷറര്‍ അനില്‍ ആനാട്, ഓഫീസ് സെക്രട്ടറി സൂസന്‍ മാത്യു, ജോയിന്റ് ട്രഷറര്‍ റോസ് മേരി, ഏരിയ കോര്‍ഡിനേറ്റര്മാരായ റഫീഖ് ഒളവറ, ശിവദാസന്‍ മംഗഫ്, ഷിനു മറ്റത്തില്‍ എന്നിവരും സന്നിഹിതരായിരുന്നു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക