Image

ജിദ്ദാ കരുളായി പ്രവാസിസംഘം കുടിവെള്ള വിതരണം ചെയ്തു

Published on 17 May, 2017
ജിദ്ദാ കരുളായി പ്രവാസിസംഘം കുടിവെള്ള വിതരണം ചെയ്തു

 
കരുളായി : കരുളായി പ്രവാസി സംഘം ജിദ്ദാ കമ്മറ്റി വക കുടിവെള്ള വിതരണം ആരംഭിച്ചു. കരുളായി വരക്കുളത്തു വച്ചു കെപിഎസ് പ്രസിഡന്റ് സി.പി മുഹമ്മദ്കുട്ടി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

കുടിവെള്ള ക്ഷാമം രൂക്ഷമായ കരുളായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഓരോ ദിവസങ്ങളിലായി വെള്ളമെത്തിക്കാനാണ് പദ്ധതി. 3000 ലിറ്ററിന്റെ ടാങ്കില്‍ ദിവസം ആറു തവണയായി പതിനെണ്ണായിരം ലിറ്റര്‍ ശുദ്ധജലമാണ് ദിവസവും വിതരണം ചെയ്യുന്നത്.

ഉദ്ഘാടന ചടങ്ങില്‍ കെപിഎസ് സെക്രട്ടറി നാസര്‍ കരുളായി, കെപിഎസിന്റെ ആദ്യകാല സാരഥികളായിരുന്ന ടി.സി അന്‍വര്‍, പറന്പന്‍ ഹുസൈന്‍ എന്നിവരും പ്രവാസി സംഘം കമ്മറ്റി അംഗങ്ങളായ കിളിയ മണ്ണില്‍ ഹംസ, നാസര്‍ മന്നാട്ടില്‍, നൗഷാദ് ചുള്ളിയോട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഇടവപ്പാതി പെയ്തിറങ്ങും വരേ ഇടവേളകളില്ലാതെ നിത്യവും ആവശ്യക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാനാണ് കെപിഎസ് തീരുമാനം. വരന്പന്‍ കല്ലന്‍ ഹുസന്‍കുട്ടിയാണ് കുടിവെള്ള വിതരണത്തിനു വേണ്ടി വാഹനം സൗജന്യമായി വിട്ടു തന്നത്. ടി പി അയ്യൂബ്, ഫിറോസ് ചെട്ടിയില്‍, ശരീഫ് വരക്കുളം, നിഹാല്‍, ഫാരിസ് ബിച്ചു എന്നിവരാണ് പഞ്ചായത്തിന്റെ മുക്കുമൂലകളില്‍ ശുദ്ധജലമെത്തിക്കുന്ന ജോലി സേവനമായേറ്റെടുത്തിരിക്കുന്നത്. പദ്ധതിക്കു വേണ്ട സാന്പത്തിക സഹായം പൂര്‍ണ്ണമായും കരുളായിയിലെ പ്രവാസി സഹോദരങ്ങളാണ് വഹിക്കുന്നത്.

റിപ്പോര്‍ട്ട്: കെ.ടി. മുസത്ഫ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക