Image

നോട്ട് പിന്‍വലിക്കല്‍: ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സര്‍ക്കാര്‍ സഹായം

Published on 17 May, 2017
നോട്ട് പിന്‍വലിക്കല്‍: ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സര്‍ക്കാര്‍ സഹായം


തിരുവനന്തപുരം: നോട്ട് നിരോധന കാലയളവില്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സര്‍ക്കാറിന്റെ തീരുമാനം. ഇന്ന്   ചേര്‍ന്ന മന്ത്രിസഭ യോഗമാണ്? തീരുമാനമെടുത്തത്.

റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി എ.ടി.എമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക