Image

പി ഐ ഒ കാര്‍ഡ് ഒ സി ഐ കാര്‍ഡാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിക്കുന്നു

പി പി ചെറിയാന്‍ Published on 18 May, 2017
പി ഐ ഒ കാര്‍ഡ് ഒ സി ഐ കാര്‍ഡാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിക്കുന്നു
ന്യൂജേഴ്‌സി : പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ (പിഐഒ) ഓവര്‍സീസ് സിറ്റിസണ്‍ കാര്‍ഡുകളാക്കി (ഒസിഐ) മാറുന്നതിനുള്ള സമയ പരിധി ജൂണ്‍ 30 ന് അവസാനിക്കുമെന്ന് ന്യുയോര്‍ക്ക് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. 2016 ഡിസംബറില്‍ അവസാനിച്ചിരുന്ന തിയതി ആറ് മാസത്തേക്കുകൂടി നീട്ടിയത് ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്നും ഓഫീസില്‍ നിന്നറിയിച്ചു. ഇതൊരു അടിയന്തിര അറിയിപ്പായി കണക്കാക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭ്യര്‍ഥിച്ചു.

2016 മാര്‍ച്ച് 31 മുതല്‍ മൂന്നാം തവണയാണ് തിയതി ദീര്‍ഘിപ്പിക്കുന്നതെന്നും ഇനി ഒരു മാറ്റം പ്രതിക്ഷിക്കേണ്ടതില്ലെന്നും ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് പ്രതിനിധി ഷഹാന ബഗ്ബാന്‍ പറഞ്ഞു. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഒസിഐ, പിഐഒ കാര്‍ഡുകള്‍ തമ്മിലുള്ള വ്യത്യാസം ഒഴിവാക്കുന്നതിന്  2014 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. 2002 ലായിരുന്നു പിഐഒ കാര്‍ഡ് നിലവില്‍ വന്നത്.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക