Image

പ്രവാസ ലോകത്തെ ഏറ്റവും ആദ്യത്തെ വനിതകളുടെ സ്ഥിരം നാടക വേദി യായി റിയാദില്‍ ''റിയാദ് വനിതാ നാടകവേദി'' നിലവില്‍ വന്നു

ദീപക് കലാനി Published on 18 May, 2017
പ്രവാസ ലോകത്തെ ഏറ്റവും ആദ്യത്തെ വനിതകളുടെ സ്ഥിരം നാടക വേദി യായി റിയാദില്‍ ''റിയാദ് വനിതാ നാടകവേദി''  നിലവില്‍ വന്നു
ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍  അത് നാട്ടിലായാലും, പ്രവാസത്തിലായാലും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ നാടകം എങ്ങനെ ആയുധമാക്കാം എന്ന അന്വേഷണത്തില്‍ നിന്നാണ്  ആഗോള നാടക പ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുന്ന www.nadakam.com മായി ചേര്‍ന്ന് കൊണ്ട് നാടകം ഡോട്ട് കോമിന്റെ  'റിയാദ് വനിതാ നാടകവേദി' രൂപപ്പെടുന്നത്.

നിരന്തരമായ നാടപ്രവര്‍ത്തനങ്ങളിലൂടെ നിരവധി കഴിവുറ്റ വനിതാ നാടക പ്രവത്തകരെ റിയാദിലെ പ്രവാസനാടകലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ നാടകപ്രവര്‍ത്തന ങ്ങളുടെ മുഖ്യധാരയിലേക്കെത്തിക്കുക, നാടകപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വനിതകളെ ഒരുമിച്ച് കൂട്ടി ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്നീ ബ്രിഹത്തായ ആശയങ്ങള്‍  സാക്ഷാത്ക്കരിക്കുക എന്ന  ദൗത്യമാണ് 'റിയാദ് വനിതാ നാടകവേദി'ഏറ്റെഎടുത്തിരി ക്കുന്നത്. അത് കൂടാതെ പ്രവാസ ലോകത്ത് മാത്രമല്ല കേരളത്തില്‍ തൃശൂര്‍ ജില്ല ആസ്ഥാന മാക്കി  കേരള സംഗീത നാടാകെ അക്കാദമിയും, കേരള സാംസ്‌കാരിക വകുപ്പുമായും ചേര്‍ന്ന്‌കൊണ്ട് പ്രവര്‍ത്തനമാരംഭിക്കാനുദ്ദേശിക്കുന്ന  'നാടകഗ്രാമം' എന്ന പദ്ധതി യുടെ  പ്രവര്‍ത്തനങ്ങളിലേക്ക് കൂടി പ്രവാസലോകത്തെ കഴിവുള്ള വനിതകളെ  കൂട്ടി യിണക്കുക എന്ന ഒരു കാര്‍ത്തവ്യം കൂടി ഈ സംഘാടനം ലക്ഷ്യം വെക്കുന്നുണ്ട്.

 

പ്രധാന ലക്ഷ്യങ്ങള്‍

 

1.       വനിതകളുടെ നാടകങ്ങള്‍ അവതരിപ്പിക്കുക.

2.       വനിതാ നാടകപ്രവര്‍ത്തകരെ കണ്ടെത്തി ഏകോപിപ്പിക്കുക.

3.       സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വനിതകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തുള്ളതാക്കാന്‍ നാടകപ്രവര്‍ത്തനങ്ങളിലൂടെ വഴിയൊരുക്കുക.

4.       നാടകരചന, സംവിധാനം, അഭിനയം, സംഗീത നിയന്ത്രണം, വെളിച്ച നിയന്ത്രണം, അവതരണം, സംഘാടനം എന്നീ മേഖലകളില്‍ വനിതകള്‍ക്ക് പരിശീലനവും, പ്രാവീണ്യവും നേടാനായി സഹായിക്കുക.

5.       നാടക പ്രവര്‍ത്തകരായ വനിതകളുടെ മറ്റു കഴിവുകളെ പ്രോത്സാഹിപ്പിക്കുക.

6.       അവശരായ നാടക കലാകാരികളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക.

7.       അര്‍ഹതപ്പെട്ട നാടക കലാകാരികളെ ആദരിക്കുക

8.       വനിതാ നാടകോത്സവങ്ങള്‍ സംഘടിപ്പിക്കുക.

9.       സൗദി അറേബ്യന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ കീഴിലുള്ള വനിതാ നാടക സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുക.

 

എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥ്യക്കുന്നു

വനിതാ നാടകവേദിയുമായി  ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ താഴെ ഉള്ള നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 0551606537/0507069704

 

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ :

സവിത ജെറോം   സെക്രട്ടറി, 

ശില്പ സായ്‌നാഥ്   പ്രസിഡന്റ്,

ദിഷ ശരത്  ചെയര്‍പേഴ്‌സണ്‍,

രേഷ്മ ദീപക്  വൈസ് ചെയര്‍ പേഴ്‌സണ്‍


പ്രവാസ ലോകത്തെ ഏറ്റവും ആദ്യത്തെ വനിതകളുടെ സ്ഥിരം നാടക വേദി യായി റിയാദില്‍ ''റിയാദ് വനിതാ നാടകവേദി''  നിലവില്‍ വന്നുപ്രവാസ ലോകത്തെ ഏറ്റവും ആദ്യത്തെ വനിതകളുടെ സ്ഥിരം നാടക വേദി യായി റിയാദില്‍ ''റിയാദ് വനിതാ നാടകവേദി''  നിലവില്‍ വന്നുപ്രവാസ ലോകത്തെ ഏറ്റവും ആദ്യത്തെ വനിതകളുടെ സ്ഥിരം നാടക വേദി യായി റിയാദില്‍ ''റിയാദ് വനിതാ നാടകവേദി''  നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക