Image

ജിഎസ്‌ടി യോഗം ജമ്മു കശ്‌മീരില്‍

Published on 18 May, 2017
ജിഎസ്‌ടി യോഗം ജമ്മു കശ്‌മീരില്‍
 ശ്രീനഗര്‍: രാജ്യത്തെ 29 സംസ്ഥാനത്തങ്ങളിലെയും മൂന്ന്‌ കേന്ദ്രഭരണപ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ജിഎസ്‌ടി മീറ്റ്‌ വ്യാഴാഴ്‌ച ജമ്മു കശ്‌മീരില്‍ ആരംഭിക്കും. ജൂലൈ ഒന്നുമുതല്‍ രാജ്യത്ത്‌ ചരക്കുസേവന നികുതി നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായാണ്‌ ജമ്മു കശ്‌മീരിന്‍റ തലസ്ഥാന നഗരമായ ശ്രീനഗറില്‍ യോഗം ചേരുന്നത്‌. 

എന്നാല്‍ കലുഷിതമായ കശ്‌മീര്‍ താഴ്വര ഇതിന്‌ വേണ്ടി തിരഞ്ഞെടുത്തതാണ്‌ സര്‍ക്കാര്‍ ശക്തമായ സന്ദേശം നല്‍കുന്നത്‌. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗം രണ്ട്‌ ദിവസം നീണ്ടുനില്‍ക്കും. 29 സംസ്ഥാനങ്ങളിലേയും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രികള്‍ ഉള്‍പ്പെടെ 150ഓളം വിശിഷ്ട വ്യക്തികളാണ്‌ യോഗത്തില്‍ പങ്കെടുക്കുന്നത്‌. 

എല്ലാ സംസ്ഥാനങ്ങളിലേയും ധനകാര്യ സെക്രട്ടറിമാരും ഇക്കൂട്ടത്തിലുണ്ട്‌. യോഗം നടക്കുന്ന ഷെരി കശ്‌മീര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്‍ററില്‍ അധിക സേനയെ വിന്യസിച്ചിട്ടുണ്ട്‌. ജൂലൈ ഒന്നുമുതല്‍ ചരക്കുസേവ നികുതി രാജ്യത്ത്‌ പ്രാബല്യത്തില്‍ വരാനിരിക്കെ സേവനങ്ങളുടേയും ചരക്കുകളുടേയും നിരക്ക്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന്‌ വേണ്ടിയാണ്‌ യോഗം വിളിച്ചിട്ടുള്ളത്‌. 

ജമ്മു കശ്‌മീര്‍ ധനകാര്യ മന്ത്രി ഹസീബ്‌ ദ്രാബു ബുധനാഴ്‌ച ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിന്‍റെ തയ്യാറെടുപ്പുകള്‍ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.  യോഗത്തിന്‌ മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാരും നേതൃത്വം നല്‍കുന്നുണ്ട്‌. 

മെയ്‌ 18 മുതല്‍ രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗം നടക്കാനിരിക്കെ ദക്ഷിണ കശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ആയുധധാരികളായ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ 1000ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക