Image

ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി താത്കാലികമായി സ്റ്റേ ചെയ്തു

Published on 18 May, 2017
ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി താത്കാലികമായി സ്റ്റേ ചെയ്തു
ഹേഗ്: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ ഹേഗിലെ അന്താരാഷ്ട്ര കോടതി താത്കാലികമായി സ്റ്റേ ചെയ്തു. അന്തിമ വിധി പ്രഖ്യാപിക്കുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ജഡ്ജി റോണി എബ്രഹാം ഉത്തരവിട്ടു.
കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിയ്ക്ക് അധികാരമില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. കേസില്‍ പാകിസ്താന്‍ മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്താന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്താന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക