Image

മലയാള സിനിമയില്‍ വനിതാ താരങ്ങള്‍ക്കായി സംഘടന

Published on 18 May, 2017
മലയാള സിനിമയില്‍ വനിതാ താരങ്ങള്‍ക്കായി സംഘടന

കൊച്ചി: മലയാള സിനിമയില്‍ സ്‌ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിച്ചു. `വിമണ്‍ കലക്ടീവ്‌ ഇന്‍ സിനിമ' എന്ന പേരില്‍ രൂപീകരിച്ച സംഘടനയ്‌ക്ക്‌ നടിമാരായ മഞ്‌ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്‌, സജിത മഠത്തില്‍ എന്നിവരും ഡോക്യുമെന്ററി സംവിധായിക ബീന പോള്‍, സംവിധായികമാരായ ദീദി ദാമോദരന്‍ വിധു വിന്‍സെന്റ്‌ എന്നിവരുമാണ്‌  നേതൃത്വം നല്‍കുന്നത്‌.

സിനിമയില്‍ ആദ്യമായാണ്‌ വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നത്‌. സംഘടനാ നേതൃത്വം വൈകിട്ട്‌ മുഖ്യമന്ത്രിയെ കാണും.

നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക്‌ ഈ സംഘടനയുടെയും ഭാഗമാകാം.
 ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിട്ടാണ്‌ സിനിമ മേകലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഇത്തരത്തിലൊരു സംഘടന വരുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. അതേസമയം സംഘടന ഒരു സംഘടനയ്‌ക്കും ബദല്‍ അല്ലെന്നുംസിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നതിനാണ്‌ ഇത്തരത്തിലൊരു സംഘടന രൂപീകരിച്ചതെന്നും അംഗങ്ങള്‍ പറയുന്നു. 

 നഗരമധ്യത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ്‌ സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരത്തിലൊരു സംഘടനയ്‌ക്ക്‌ രൂപം നല്‍കിയിരിക്കുന്നത്‌. 

 
 സിനിമയിലെ മറ്റ്‌ സംഘടനകള്‍ക്കൊന്നും ബദല്‍ ആയിട്ടല്ല തങ്ങളുടെ സംഘടന എന്നാണ്‌ ഇവര്‍ പറയുന്നത്‌. അമ്മ, ഫെഫ്‌ക, മാക്ട എന്നീ സംഘടനയിലെ അംഗങ്ങള്‍ക്കും ഈ സംഘടനയില്‍ അംഗമാകാമെന്നും  ആരോടുമുള്ള പ്രതികാരമായിട്ടല്ല സംഘടനയെന്നും ഇവര്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക