Image

മഞ്‌ജുവാര്യര്‍ക്ക്‌ ഗുണ്ടാസംഘത്തിന്റെ വധഭീഷണിയെന്ന വാര്‍ത്ത വ്യാജമെന്ന്‌

Published on 18 May, 2017
മഞ്‌ജുവാര്യര്‍ക്ക്‌ ഗുണ്ടാസംഘത്തിന്റെ വധഭീഷണിയെന്ന വാര്‍ത്ത വ്യാജമെന്ന്‌
 

തിരുവനന്തപുരം: മഞ്‌ജു വാര്യരെ തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ ചിത്രീകരണത്തിനിടെ ഗുണ്ടാസംഘം തടഞ്ഞുവച്ചതായും വധഭീഷണി മുഴക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. 


മാര്‍ട്ടിന്‍ പ്രക്കാട്ട്‌ നിര്‍മ്മിച്ച്‌ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബുധനാഴ്‌ച രാത്രി മഞ്‌ജുവിനെ ഗുണ്ടകള്‍ കത്തി കാട്ടി വധഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഇത്‌ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ചെങ്കല്‍ച്ചൂളയിലെ പ്രദേശവാസികളുടെ സമ്പൂര്‍ണ സഹകരണത്തിലാണ്‌ ചിത്രീകരണം നടക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ 
വ്യക്തമാക്കി.

ചെങ്കല്‍ച്ചൂള കോളനി നിവാസിയായ സുജാതാ എന്ന കഥാപാത്രത്തെയാണ്‌ മഞ്‌ജു വാര്യര്‍ അവതരിപ്പിക്കുന്നത്‌. 


കൗമാരക്കാരിയെ മകളെ വളര്‍ത്താന്‍ പാടുപെടുന്ന അമ്മയുടെ റോളിലാണ്‌ മഞ്‌ജു വാര്യര്‍. മംമ്‌താ മോഹന്‍ദാസും ഈ ചിത്രത്തിലുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക