Image

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു

Published on 18 May, 2017
കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു
കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച  അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ്‌ കേസ്‌ സിബിഐ ഏറ്റെടുത്തത്‌. മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണനും മണിയുടെ ഭാര്യ നിമ്മിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസമാണ്‌ കോടതി കേസ്‌ ഏറ്റെടുക്കാന്‍ സിബിഐയോട്‌ ആവശ്യപ്പെട്ടത്‌. കേസ്‌ ഏറ്റെടുക്കാന്‍ താത്‌പര്യമില്ലെന്ന്‌ സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്‌. എന്നാല്‍ കോടതി ഇത്‌ തള്ളുകയായിരുന്നു. 

കരള്‍ രോഗമാണ്‌ മണിയുടെ മരണ കാരണമെന്നായിരുന്നു സിബിഐയുടെ വാദം. 
 സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘത്തിനാണ്‌ അന്വേഷണ ചുമതല. കേസ്‌ അന്വേഷണത്തിന്‍റെ നടപടികള്‍ ആരംഭക്കുകയും ചെയ്‌തു. 

കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയിലെത്തിയ സംഘം ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈപ്പറ്റുകയും ചെയ്‌തു.  കഴിഞ്ഞമാസമായിരുന്നു മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക