Image

പിളളയുടെ ചെയര്‍മാന്‍ സ്ഥാനം നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം : കാനം രാജേന്ദ്രന്‍

Published on 18 May, 2017
പിളളയുടെ ചെയര്‍മാന്‍ സ്ഥാനം  നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം :   കാനം രാജേന്ദ്രന്‍


തിരുവനന്തപുരം :കേരള കോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത്‌ നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫ്‌ വിട്ടുവന്നപ്പോള്‍ ഇത്‌ സംബന്ധിച്ച്‌ വാക്ക്‌ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ബാലകൃഷ്‌ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. 

 ബാലകൃഷ്‌ണപിളളക്ക്‌ സ്ഥാനം നല്‍കിയ ഇടത്‌ സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വിമര്‍ശിച്ചു. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ എതിര്‍ത്തവര്‍ ഇന്നിതാണ്‌ ചെയ്യുന്നത്‌. ചെന്നിത്തലപറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക