Image

മലയാളഭാഷയെ ശ്രേഷ്‌ഠഭാഷയാക്കാന്‍ നടപടി: ഉമ്മന്‍ചാണ്ടി

Published on 25 June, 2011
മലയാളഭാഷയെ ശ്രേഷ്‌ഠഭാഷയാക്കാന്‍ നടപടി: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തെ ശ്രേഷ്‌ഠഭാഷയാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമായി നടത്തിവരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്‌താവിച്ചു. കേരളത്തില്‍ മലയാള സര്‍വ്വകലാശാല ഉടന്‍ ആരംഭിക്കും. ഇതിന്‌ കേന്ദ്രം അനുമതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.എം.ആര്‍ തമ്പാന്‍ രചിച്ച നാലുപുസ്‌തകങ്ങളുടെ പ്രകാശനചടങ്ങില്‍ പങ്കെടുത്തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരനാണ്‌ തമ്പാനെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച രമേശ്‌ ചെന്നിത്തല എംഎല്‍എ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക