Image

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം പത്മശ്രീ മോഹന്‍ലാലിന്

Published on 18 May, 2017
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം പത്മശ്രീ മോഹന്‍ലാലിന്
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം പത്മശ്രീ മോഹന്‍ലാലിന് നല്‍കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ 2015 ഏര്‍പ്പെടുത്തിയ പ്രഥമ  ഇന്ത്യന്‍ ഐക്കണ്‍ പുരസ്‌കാരം ശ്രീ പി . വിജയന്‍ ഐ പി എസും, കഴിഞ്ഞ വര്ഷം  ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം മലയാള സിനിമയുടെ കാരണവര്‍ ആയ  പത്മശ്രീ മധുവിനും ആണു ഏറ്റു വാങ്ങിയത്. ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം മെയ് 19 ന് ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച്  ശ്രീ. മുരളീധരന്‍ പള്ളിയത്തിന്റെ നേതൃത്വത്തില്‍ ചോയ്‌സ് അഡ്വെര്‍ടൈസിങ് നടത്തുന്ന നിങ്ങളോടൊപ്പം എന്ന മെഗാ ഷോയില്‍ വച്ച്  പത്മശ്രീ മോഹന്‍ലാലിന് കൈമാറും.

വിവിധ മേഖലകളിലുള്ള കഴിവുകള്‍ക്ക് പുറമേ എന്നും ജന പിന്തുണയില്‍ മികവ് പുലര്‍ത്തുന്ന വൃക്തി എന്നത് കൂടി ഈ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പ്രധാന മാനദണ്ഡമാണെന്ന് ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍, പ്രസിഡണ്ട്  ജൃോതിഷ് കൃഷ്ണ കുമാര്‍, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തമായിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക