Image

പാക്കിസ്ഥാനിലും തരംഗമായി ബാഹുബലി2

Published on 18 May, 2017
പാക്കിസ്ഥാനിലും തരംഗമായി ബാഹുബലി2
ഇന്ത്യയില്‍ ചരിത്ര നേട്ടമായ ബാഹുബലിക്ക് പാക്കിസ്ഥാനിലും വന്‍ വരവേല്‍പ്പ്. 100 കേന്ദ്രങ്ങളിലാണ് ബാഹുബലി പാക്കിസ്ഥാനില്‍ റിലീസ് ചെയ്തത്. പലയിടത്തും ഹൗസ്ഫുള്ളാണെന്നാണ് പാക്കിസ്ഥാനിലെ വിതരണക്കാര്‍ നല്‍കുന്ന വിവരം. ഹിന്ദിയില്‍ ഡബ്ബ് ചെയ്ത ഒരു തെന്നിന്ത്യന്‍ ചിത്രത്തിന് ഇതാദ്യമായാണ് പാക്കിസ്ഥാനില്‍ ഇത്ര നല്ല വരവേല്‍പ് ലഭിക്കുന്നത്.

ഒരൊറ്റ രംഗം പോലും നീക്കം ചെയ്യാന്‍ ആവശ്യപ്പെടാതെയാണ് പാക് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബാഹുബലി വലിയ വിജയമാണെന്ന് പാകിസ്താനിലെ മുതിര്‍ന്ന വിതരണക്കാരിലൊരാളായ അജ്മദ് റഷീദ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക