Image

അടുത്തമാസം ദിലീപിന് രണ്ട് ചിത്രങ്ങള്‍

Published on 18 May, 2017
അടുത്തമാസം ദിലീപിന് രണ്ട് ചിത്രങ്ങള്‍

വിദേശത്തെ ദിലീപ് ഷോയ്ക്ക് ശേഷം ജൂണ്‍ അഞ്ചിന് ദിലീപും സംഘവും മടങ്ങിയെത്തും. തുടര്‍ന്ന് രാമലീലയുടെ പത്ത് ദിവസത്തെ ഷൂട്ടിനായി ദിലീപ് എത്തും. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായികയായി എത്തുന്നത്. നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടമാണ്.

ജൂണ്‍ 15 മുതല്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ ദിലീപ് അഭിനയിക്കും. ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. നമിതാ പ്രമോദാണ് നായിക. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനാണ് ദിലീപ് അഭിനയിച്ച് പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ഈ ചിത്രത്തിലും നായിക നമിതാ പ്രമോദാണ്. പ്രൊഫസര്‍ ഡിങ്കന്റെ ആദ്യ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക