Image

അല്മായ സമ്മേളനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ച തുടക്കം

Published on 28 February, 2012
അല്മായ സമ്മേളനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ച തുടക്കം
കാന്‍ബറെ/കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സഭയുടെ പ്രഥമ ഔദ്യോഗിക അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കും നാളെ ഓസ്‌ട്രേലിയയില്‍ തുടക്കമാകും. രണ്ടുഘട്ടങ്ങളായാണ് ഓസ്‌ട്രേലിയയില്‍ അല്മായ കമ്മീഷന്റെ ഔദ്യോഗിക സന്ദര്‍ശനം. മാര്‍ച്ച് ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രഥമഘട്ടം പ്രധാനമായും സിഡ്‌നി (പാരമറ്റ) കാന്‍ബറെ, ബ്രിസ്‌ബെന്‍, ടൗണ്‍സ് വില്ല, മെല്‍ബോണ്‍ എന്നിവിടങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

നാളെ (മാര്‍ച്ച് 1) വൈകുന്നേരം സിഡ്‌നി കിംഗ്‌സ് ഫോര്‍ഡ് സ്മിത്ത് അന്തര്‍ദ്ദേശീയ വിമാനത്താവളത്തിലെത്തിച്ചേരുന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സഭ കോര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സീസ് കോലഞ്ചേരിയുടെ നേതൃത്വത്തില്‍ വരവേല്‍പു നല്‍കും. 2ാം തീയതി രാവിലെ 11ന് ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രെഫ. ഗ്രീഗ് ക്രാവനുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സിഡ്‌നി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സന്ദര്‍ശിക്കുന്നതാണ്. വൈകുന്നേരം സിഡ്‌നിയിലെ പാരമറ്റയില്‍ ദിവ്യബലിയും അല്മായ സമ്മേളനവും നടക്കും. 3ാം തീയതി കാന്‍ബറയില്‍ ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ.മാര്‍ക്ക് മാര്‍ അറയ്ക്കലിനെ സ്വീകരിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഓസ്‌ട്രേലിയയിലെ വത്തിക്കാന്‍ സ്ഥാനപതിയുമായി മാര്‍ അറയ്ക്കല്‍ ചര്‍ച്ചകള്‍നടത്തും. വൈകുന്നേരം 7.30ന് കാന്‍ബറെയില്‍ സീറോ മലബാര്‍ സഭ അല്മായ സമ്മേളനം നടക്കും. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, വിവിധ നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍, വിവിധ രൂപതകളിലെ ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ എന്നിവരുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 4ന് ബ്രിസ്‌ബെനില്‍ ഹോളി സ്പിരിറ്റ് പാരീഷ് ഹാളില്‍ നടക്കുന്ന അല്മായ സമ്മേളനത്തിനും സന്ദര്‍ശന പരിപാടികള്‍ക്കും ഫാ.തോമസ് അരീക്കുഴി നേതൃത്വം നല്‍കും. 

മാര്‍ച്ച് 5 മുതല്‍ 8 വരെ ടൗണ്‍സ് വില്ലയില്‍ അല്മായ സന്ദര്‍ശനവും സമ്മേളനവും ഫാ.ജോസ് കോയിക്കലിന്റെ നേതൃത്വത്തില്‍ നടക്കും. 9 മുതല്‍ 12 വരെ മെല്‍ബോണിലെ വാണ്ട്രിന, ഓക് പാര്‍ക്ക്, ഡോവ്ട്ടണ്‍ എന്നീ മൂന്നു കേന്ദ്രങ്ങളിലാണ് അല്മായ സമ്മേളനങ്ങള്‍. ആര്‍ച്ച്ബിഷപ് ഡെന്നീസ് ഹാര്‍ട്ട് മാര്‍ അറയ്ക്കലിനെ സ്വീകരിക്കും. മെല്‍ബോണിലെ അല്മായസമ്മേളനങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഫാ.പീറ്റര്‍ കാവുംപുറം നേതൃത്വം നല്‍കും.

അല്മായ സമ്മേളനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ച തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക