Image

ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവ രജിസ്‌ട്രേഷന്‍ ഈ മാസം 29 ന് അവസാനിക്കും

ജോസഫ് ഇടിക്കുള Published on 18 May, 2017
ഫോമാ മിഡ്  അറ്റ്‌ലാന്റിക് യുവജനോത്സവ   രജിസ്‌ട്രേഷന്‍  ഈ മാസം 29 ന് അവസാനിക്കും
ഫിലാഡല്‍ഫിയ:  ഫോമാ മിഡ്  അറ്റ്ലാന്റിക് റീജിയണ്‍ യുവജനോത്സവത്തില്‍  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള    രജിസ്‌ട്രേഷന്‍  ഈ മാസം 29 ന് അവസാനിക്കുമെന്ന്   റീജിയണ്‍  വൈസ് പ്രസിഡന്റ് സാബു സ്‌കറിയ, പി ആര്‍ ഒ സന്തോഷ് എബ്രഹാം എന്നിവര്‍  അറിയിച്ചു.

ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട്  8:30 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍  വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്,   ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ 2018 ല്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന അന്തര്‍ദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും..

 ഈ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2017 മെയ് മാസം29 ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്,  ഡെലവെയര്‍, പെന്‍സില്‍വാനിയ, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പി ആര്‍ ഓ സന്തോഷ് എബ്രഹാം പറഞ്ഞു .


കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്‌കറിയ ( റീജിണല്‍ വൈസ് പ്രസിഡന്റ് )  2679807923, ജോജോ കോട്ടൂര്‍ (സെക്രട്ടറി)  6103089829, ബോബി തോമസ് (ട്രഷറര്‍ )  8628120606, ഹരികുമാര്‍ രാജന്‍ (ആര്‍ട്‌സ് ചെയര്‍മാന്‍ )  9176797669, സന്തോഷ് എബ്രഹാം (പി ആര്‍ ഒ )  2156056914.

വാര്‍ത്ത : ജോസഫ് ഇടിക്കുള

ഫോമാ മിഡ്  അറ്റ്‌ലാന്റിക് യുവജനോത്സവ   രജിസ്‌ട്രേഷന്‍  ഈ മാസം 29 ന് അവസാനിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക