Image

ആറന്മുള എയര്‍പോര്‍ട്ടു പദ്ധതി നടപ്പിലാക്കണം: ഡോ. ജോര്‍ജ് കാക്കനാട്ട്

ഡോ.സി.വി.വടവന Published on 18 May, 2017
ആറന്മുള എയര്‍പോര്‍ട്ടു പദ്ധതി നടപ്പിലാക്കണം: ഡോ.  ജോര്‍ജ് കാക്കനാട്ട്
തിരുവല്ല: പ്രവാസി മലയാളികളുടെ സ്വപ്‌നമായ ആറന്മുള എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ഗവണ്‍മെന്റ് തീരുമാനം പുനപരിശേധിക്കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ.ജോര്‍ജ് കാക്കനാട്ട് ആവശ്യപ്പെട്ടു.

മനക്കച്ചിറയില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ.സി.വി.വടവന അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ആറന്മുള എയര്‍പോര്‍ട്ടു പദ്ധതി അടഞ്ഞ അധ്യായമാക്കരുത് എന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. റവ.അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ പ്രമേയം അവതരിപ്പിച്ചു.
പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്‌ക്കാരിക സാഹിത്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഡോ.ജോര്‍ജ് കാക്കനാടിനു ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പുരസ്‌കാരം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ സമ്മാനിച്ചു. അജിത്ത് മാത്യൂസ് പൊന്നാട അണിയിച്ചു.

ബിഷപ്പ് സണ്ണി ഏബ്രഹാം, റവ.ജോയി മാത്യു, റവ.ജോസ് ഐക്കരപ്പടി, ബഞ്ചമിന്‍ തോമസ്, സുനില്‍ മാത്യു, ഷൈന്‍ വര്‍ഗീസ്, റവ.ഏബ്രഹാം മാര്‍ക്കോസ്, പ്രൊഫ.പി.സി.കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മധ്യതിരുവിതാംകൂറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നത്. പ്രവാസികളുടെ സ്വപ്‌നമാണ് ആറന്മുള എയര്‍പോര്‍ട്ട്. സാങ്കേതികതയുടെയും രാഷ്ട്രീയ ചേരിതിരിവിന്റെയും പേരില്‍ ഈ പദ്ധതി ഉപേക്ഷിച്ചത് തെറ്റായിപ്പോയി. ഗവണ്‍മെന്റുകള്‍ മാറിമാറി വരുമ്പോള്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പാടില്ല. ആറന്മുള എയര്‍പോര്‍ട്ട് പദ്ധതി നടപ്പിലാക്കാന്‍ സമവായം ഉണ്ടാക്കാവുന്നതേയുള്ളൂ. പരിസ്ഥിതിയ്ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ വരുത്താതെ എയര്‍പോര്‍ട്ടുകള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഇന്നുണ്ട്. അമേരിക്കപോലുള്ള രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകള്‍ ഇതിനു മാതൃകയാക്കാവുന്നതാണ്. പത്തനംതിട്ടയില്‍ എവിടെയെങ്കിലും എയര്‍പോര്‍ട്ടു നിര്‍മ്മിച്ചാല്‍ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടണമെന്നില്ല. കൂടുതല്‍ പരിസ്ഥിതി പ്രശ്‌നങ്ങളും യാത്രാക്ലേശങ്ങളും ഉണ്ടാക്കാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലം ആറന്മുള തന്നെയാണ്. പകുതി വഴിയായ ആറന്മുള എയര്‍പോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീക്കാന്‍ വിഭാഗീയതകള്‍ മറന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം'- ഡോ.ജോര്‍ജ് കാക്കനാട്ട് പറഞ്ഞു.

ഡോ.സി.വി.വടവന
പ്രസിഡന്റ്-ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി

ആറന്മുള എയര്‍പോര്‍ട്ടു പദ്ധതി നടപ്പിലാക്കണം: ഡോ.  ജോര്‍ജ് കാക്കനാട്ട്
Join WhatsApp News
Ponmelil Abraham 2017-05-19 06:03:17
Paper Tiger Minority Group trying to make self promotion for them with the support of a few publicity minded folks
കുതിരവട്ടം 2017-05-19 04:04:21
ഇപ്പ ശരിയാക്കി തരാം ങ്‌ ഹി ഹു ങാ .....
vayanakkaran 2017-05-18 23:35:33
Is this a very minor splinter, minority word Malayalee group just consists of 5 or 10 people. Self made, paper tiger group. The big chung group consists of 99 % of world malayalee is the other group and they are real world malayalee headed by Isac pattaniparambil., Pappachan & Alex Koshy Vilanilam, Thankamani Aravind & P C Thomas, S K Cherian, etc. 
So wait for the real world Malayalee press conference and ignore this micro minute small world malayalee group. Also Air port issue already dead.
വഴിപോക്കൻ 2017-05-19 06:18:05
പോയ വഴിക്ക് ഒരു സ്വീകരണവും ഒരു ഫലകവും ഇരിക്കട്ടെ ഡോക്ടർക്ക്. എന്തായാലും മെഡിക്കൽ ക്യാമ്പ് നടത്തിയില്ലല്ലോ.
റെജീസ് നെടുങ്ങാടപ്പള്ളി 2017-05-19 10:53:59
പ്രായം ഒക്കെ ഇത്രയും ആയ സ്ഥിതിക്ക് ഇവരൊക്കെ ഇനിയും നാണിക്കാൻ  പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് എന്റെ ഒരു ഇത് . കുറഞ്ഞ പക്ഷം ഇവരുടെ സ്വന്തം ഭാര്യമാർ ഈ പടങ്ങളൊക്കെ കാണുമ്പം ഇത് വിഡ്ഢിത്തരം ആണെന്ന് പറഞ്ഞു കൊടുക്കണ്ടേ?  ആറാം തമ്പുരാനിൽ  മോഹൻലാൽ ഒരു ചാദ്യം  മുണ്ടക്കൽ ശേഖറിനോട് ചോദിക്കുന്നുണ്ട് .. .. "എന്താ ശേഖരാ ...................  "        (ശരിക്കു ഓർക്കുന്നില്ല , പ്രായം ആയി)         
pappu 2017-05-19 15:45:40
This is a closed chapter. Dr. George is trying to reopen this matter with the minority group. Did Dr. George got  some ""  kaimadakku" from somebody.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക