Image

മകരവിളക്ക്‌ ദിവ്യാത്ഭുതമല്ലെന്ന്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍

Published on 18 May, 2017
മകരവിളക്ക്‌  ദിവ്യാത്ഭുതമല്ലെന്ന്‌  പ്രയാര്‍ ഗോപാലകൃഷ്‌ണന്‍

പത്തനംതിട്ട: മകരവിളക്ക്‌ ദിവ്യാത്ഭുതമല്ലെന്നും  മനുഷ്യസൃഷ്ടിയാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍. ഇത്തവണ അത്‌ തെളിയിച്ചത്‌ പമ്പ മേല്‍ശാന്തി എന്‍. പരമേശ്വന്‍ നമ്പൂതിരിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വരും വര്‍ഷങ്ങളിലും ഇത്‌ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെയ്യുന്ന കാര്യം പുറത്തു പറയാത്ത വിദുരനീതിയാണ്‌ ഇവിടെ നടപ്പിലാക്കുന്നത്‌. ശബരിമല തന്ത്രിയുമായി ആലോചിച്ചാണ്‌ ഇത്തരമൊരു തീരുമാനമെടുത്തത്‌. മുന്‍കാലങ്ങളില്‍ വനംവകുപ്പ്‌ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ്‌ ദിവ്യജ്യോതി തെളിച്ചിരുന്നത്‌. -പ്രയാര്‍ പറഞ്ഞു.


വരും വര്‍ഷങ്ങളില്‍ മകരവിളക്ക്‌ നാളില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിയിക്കുന്നതിന്‌ പമ്പ മേല്‍ശാന്തിമാരെ നിയോഗിക്കുമെന്നും പാലാ ഏഴാച്ചേരി കാവിന്‍ പുറം ഉമാമഹേശ്വരി ക്ഷേത്രത്തില്‍ നടന്നു വന്ന അയ്യപ്പഭാഗവതയജ്ഞ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സംസാരിക്കവെ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക