Image

മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി-കെ.ആനന്ദകുമാര്‍ ചെയര്‍മാന്‍

Published on 19 May, 2017
മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി-കെ.ആനന്ദകുമാര്‍ ചെയര്‍മാന്‍
തിരുവനന്തപുരം: മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനായി കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും കാരുണ്യ ബെനവലന്റ് ഫണ്ട് മുന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.ആനന്ദകുമാര്‍ ഐകകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.
ജെ.ഹേമചന്ദ്രന്‍ നായര്‍ വൈസ് ചെയര്‍മാനായും ആര്‍.രജിത ഓണററി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നര്‍ത്തകി സിത്താര ബാലകൃഷ്ണന്‍, ഗായകന്‍ മണക്കാട് ഗോപന്‍, ഛായാഗ്രാഹകന്‍ ജയന്‍ ചെമ്പഴന്തി, എസ്.എല്‍.കൃഷ്ണകുമാര്‍, വി.ബാലചന്ദ്രന്‍ നായര്‍, എല്‍.ആര്‍. ഷിബുരാജ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.

വിനോദമൂല്യമുള്ള ചലച്ചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, ഡോക്യുമെന്ററി, പരസ്യ ചിത്രങ്ങള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, പരസ്യ പ്രചാരണ സംരംഭങ്ങള്‍, ഈവന്റ് മാനേജ്‌മെന്റ്, പുസ്തക പ്രസാധനം, പ്രദര്‍ശന ശാലകള്‍, സംഗീത-നൃത്ത സംഘങ്ങള്‍, ചലച്ചിത്ര-കലാ പ്രദര്‍ശനങ്ങള്‍, പഠന ക്ലാസ്സുകള്‍, പരിശീലന കേന്ദ്രം, വിവിധ പുരസ്‌ക്കാരങ്ങള്‍, വിവിധ സഹായ പദ്ധതികള്‍ തുടങ്ങി ദൃശ്യ മാധ്യമ-കലാ-സാഹിത്യ രംഗങ്ങളിലെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സൊസൈറ്റി രൂപീകരിച്ചിട്ടുള്ളത്.

വിവരങ്ങള്‍ക്ക് ഫോണ്‍:98950 70030, 83019 90030

ഓണററി സെക്രട്ടറി

മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി-കെ.ആനന്ദകുമാര്‍ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക