Image

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ തെലുങ്ക് ആരാധകരും

Published on 19 May, 2017
മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ തെലുങ്ക് ആരാധകരും
മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിന്റെ പിറന്നാളാണ് മെയ് 21. കേരളത്തിലെ ആരാധകരും താരത്തിന്റ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. പിറന്നാളിന്റെ ഭാഗമായി മോഹന്‍ലാലിന്റെ സൂപ്പര്‍ ചിത്രങ്ങളായ നരസിംഹം, സ്ഫടികം തുടങ്ങിയ ചിത്രങ്ങളുടെ റീ റിലീസും ആരാധകര്‍ ഒരുക്കിയിട്ടുണ്ട്.

മോഹന്‍ലാലിന്റെ ‘സാഗര്‍ ഏലിയാസ് ജാക്കി’ സ്‌പെഷ്യല്‍ ഷോ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആന്ധ്രയിലെ ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധകര്‍. മലപ്പുറത്ത് മോഹന്‍ലാല്‍ ഫാന്‍സ് നരംസിഹം റീ റിലീസ് ചെയ്യുമ്‌ബോള്‍ മൂവാറ്റുപുഴയിലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സ്ഫടികമാണ് താരരാജാവിന്റെ ബര്‍ത്ത് ഡേ ദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക