Image

ആ ചോദ്യം കേട്ടതും സീനിയര്‍ വിദ്യാര്‍ത്ഥിയുടെ കരണം പൊകച്ചെന്ന് സുരഭി

Published on 19 May, 2017
ആ ചോദ്യം കേട്ടതും സീനിയര്‍ വിദ്യാര്‍ത്ഥിയുടെ കരണം പൊകച്ചെന്ന് സുരഭി


മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന്റെ സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന്റെ പുരസ്‌കാര നേട്ടം. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.

കാലടി സര്‍വ്വകലാശാലയില്‍ തന്റെ സീനിയറായി പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി സിനിമയെ കുറിച്ച് ഒരുപാടുകാര്യങ്ങള്‍ ചോദിച്ചു. അവസാനം സിനിമയിലെ അവസരത്തിന് എത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ടെന്നും അയാള്‍ ചോദിച്ചു. ചോദ്യം കേട്ടതും അയാളുടെ കരണത്തിനിട്ട് ഒന്ന് പൊട്ടിച്ചു. അതിന്റെ തരിപ്പ് മാറുന്നതിന് മുമ്പ് ഒന്ന് കൂടി കൊടുത്തെന്ന് സുരഭി പറയുന്നു.

അയാള്‍ ഒരു സിനിമാക്കാരന്‍ ആയിരുന്നില്ലെന്നും സുരഭി പറഞ്ഞു. താന്‍ ഒരു സാദാ പെണ്ണാണ്. സാധാരണക്കാരിയായ ഒരു പെണ്ണിന്റെ അടുത്തേക്ക് ആളുകള്‍ ഏത് തരത്തിലുള്ള ചോദ്യം എറിയുന്നോ അതേ പോലെ തിരിച്ചും എറിയാന്‍ തനിക്ക് കഴിയുമെന്നും സുരഭി പറയുന്നു. ജയരാജിന്റെ ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച സമയത്തായിരുന്നു സംഭവം നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക