Image

യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തില്‍ സെഞ്ചുറി കടന്നു

Published on 19 May, 2017
യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തില്‍ സെഞ്ചുറി കടന്നു


      ലണ്ടന്‍: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തില്‍ സെഞ്ചുറി കടന്നു. ’നൂറോളം അംഗ അസോസിയേഷനുകള്‍’ എന്ന പല്ലവി, ന്ധനൂറിലധികം അംഗ അസോസിയേഷനുകള്‍ന്ധ എന്നായി മൊഴിമാറുന്നു. ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടന എന്ന ഖ്യാതി ഇനി യുക്മക്ക് സ്വന്തം. 

മാര്‍ച്ച് 6ന് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ പത്തു തിങ്കള്‍ വരെയുള്ള അഞ്ചാഴ്ചക്കാലം യുക്മ ’മെന്പര്‍ഷിപ് ക്യാന്പയിന്‍’ ആയി ആചരിക്കുകയായിരുന്നു. ആവേശകരമായ പ്രതികരണമാണ് ക്യാന്പയിനു ലഭിച്ചത്. ഇരുപതോളം അസോസിയേഷനുകള്‍ പ്രസ്തുത കാലയളവില്‍ അംഗത്വ അപേക്ഷകള്‍ സമര്‍പ്പിക്കുകയുണ്ടായി. ഒപ്പം ചില സാങ്കേതിക കാരങ്ങളാല്‍ മാറ്റിവയ്ക്കപ്പെട്ട മുന്‍കാല അപേക്ഷകളും കഴിഞ്ഞ ദേശീയ നിര്‍വാഹക സമിതി യോഗം പാസാക്കിയിരുന്നു.

ആദ്യ ഘട്ടം എന്നനിലയില്‍ ഒന്‍പത് അസോസിയേഷനുകളുടെ അംഗത്വമാണ് പ്രഖ്യാപിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. യുക്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ചില നിബന്ധനകളുടെ വെളിച്ചത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായ അപേക്ഷകളാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിക്കുവാന്‍ സാധിക്കാതെ വന്നത്. പ്രസ്തുത അപേക്ഷകളില്‍ എത്രയും വേഗം തീരുമാനമെടുത്തു രണ്ടാം ഘട്ടമായി ഉടന്‍ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.

കഴിഞ്ഞ ദേശീയ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്‌പോള്‍ തൊണ്ണൂറ്റി ഒന്‍പത് അംഗ അസ്സോസ്സിയേഷനുകളാണ് യുക്മക്ക് ഉണ്ടായിരുന്നത്. പലവിധത്തിലുള്ള തടസവാദങ്ങളും മറികടന്ന് ഒന്‍പത് പുതിയ അസ്സോസിയേഷനുകളെ യുക്മയിലേക്ക് പ്രവേശിപ്പിക്കുവാന്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവില്‍ കഴിഞ്ഞിരുന്നു. സാങ്കേതികത്വങ്ങളുടെ പേരുപറഞ്ഞു യുകെയിലെ മലയാളി അസോസിയേഷനുകള്‍ക്ക് യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുവാന്‍ പാടില്ലെന്ന ഉറച്ച നിലപാടുതന്നെയാണ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന പുതിയ ദേശീയ ഭരണസമിതിയും തുടരുന്നത്. 

ഹെരിഫോര്‍ഡ് മലയാളി അസോസിയേഷനാണ് യുക്മയിലെ മറ്റൊരു നവാഗത അംഗം. മിഡ്‌ലാന്‍ഡ്‌സ് റീജിയണിലൂടെ യുക്മയിലെത്തിയിരിക്കുന്ന ഹെരിഫോര്‍ഡ് അസോസിയേഷന്റെ പ്രസിഡന്റ് ഷിനോയ് കൊച്ചുമുട്ടവും സെക്രട്ടറി മെല്‍ബിന്‍ തോമസുമാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലേക്കും രണ്ട് പുതിയ അസോസിയേഷനുകള്‍ കടന്നുവന്നിട്ടുണ്ട്. ജോണ്‍സി സാംകുട്ടി പ്രസിഡന്റും അനില്‍ സാം സെക്രട്ടറിയുമായുള്ള ഹാര്‍ലോ മലയാളി അസോസിയേഷനും, ജോണ്‍ കെ ജോണ്‍ പ്രസിഡന്റും അജിത് ഭഗീരഥന്‍ സെക്രട്ടറിയുമായുള്ള എഡ്മണ്ടന്‍ മലയാളി അസോസിയേഷനും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക