Image

ഉമ്മന്‍ചാണ്ടിക്ക് റിയാദില്‍ സ്വീകരണം

Published on 19 May, 2017
ഉമ്മന്‍ചാണ്ടിക്ക് റിയാദില്‍ സ്വീകരണം
 റിയാദ് : മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി റിയാദിലെത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് ഒഐസിസി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് വന്‍സ്വീകരണം ഒരുക്കി. മുന്‍മന്ത്രി കെ.സി ജോസഫിനോടൊപ്പം വ്യാഴാഴ്ച രാവിലെ 5.30 നു റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രസിഡന്റ് കുഞ്ഞി കുന്പളയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

സ്വീകരണസമിതി ജനറല്‍ കണ്‍വീനര്‍ ഷാജി കുന്നിക്കോട്, കണ്‍വീനര്‍ ഇസ്മായില്‍ എരുമേലി ഒഐസിസി നേതാക്കളായ മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുംപാടം, അബ്ദുല്ല വല്ലാഞ്ചിറ, ഷാജി സോണ, സലിം കളക്കര, സജി കായംകുളം, രഘുനാഥ് പറശ്ശിനിക്കടവ്, സത്താര്‍ കായംകുളം, ഷഫീഖ് കിനാലൂര്‍, ശിഹാബ് കൊട്ടുകാട്, പ്രമോദ് പൂപ്പാല തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിക്ക് ബൊക്കെ നല്‍കി.

റിയാദിലെ ചില ലേബര്‍ ക്യാന്പുകളും ഇന്ത്യന്‍ എംബസിയും സന്ദര്‍ശിച്ച അദ്ദേഹം അംബാസഡറുമായി പൊതുമാപ്പ് വിഷയത്തില്‍ കൈകൊണ്ട നടപടികളെ കുറിച്ച് ചര്‍ച്ച നടത്തി. വ്യാഴാഴ്ച വൈകുന്നേരം റിയാദ് പാലസ് ഹോട്ടലില്‍ കൈരളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പരിപാടിയില്‍ ഇരുവരും പങ്കെടുത്ത ശേഷം ഒഐസിസി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക