Image

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Published on 19 May, 2017
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു


ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഋഷീകേശ്‌ ബദരീനാഥ്‌ ദേശീയ പാതയില്‍ കനത്ത മണ്ണിടിച്ചില്‍. ആയിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ കുടുങ്ങിയതായാണ്‌ റിപ്പോര്‍ട്ട്‌. ജോഷിമഠ്‌ , കര്‍ണ പ്രയാഗ്‌ , പിപാല്‍ കോടി തുടങ്ങിയ സ്ഥലങ്ങളിലും തീര്‍ത്ഥാടകര്‍ കുടുങ്ങിയിട്ടുണ്ട്‌. ആശങ്കപ്പെടേണ്ടതില്ലെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

തകര്‍ന്ന റോഡുകള്‍ ശരിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്‌ .150 മീറ്ററോളം പ്രദേശം ചെളിയും പാറയും മൂടിക്കിടക്കുകയാണ്‌. ഋഷികേശ്‌ബദ്രിനാഥ്‌ ദേശീയപാതയുടെ 60 മീറ്ററോളം ഗതാഗത യോഗ്യമല്ലാതായി.

മണ്ണിടിച്ചിലില്‍ തീര്‍ഥാടകര്‍ക്കു പരിക്കില്ലെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. ബോര്‍ഡര്‍ റോഡ്‌സ്‌ ഓര്‍ഗനൈസേഷനും (ബിആര്‍ഒ) പോലീസും അപകടസ്ഥലത്ത്‌ എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ചമോലി പോലീസ്‌ സൂപ്രണ്ട്‌ തൃപ്‌തി ഭട്ട്‌ പറഞ്ഞു.

വലിയതോതിലുള്ള മണ്ണിടിച്ചിലാണ്‌ ഉണ്ടായതെന്നും ദേശീയപാത നന്നാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നും ബിആര്‍ഒ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക